20 Thursday
January , 2022
7.44 AM
livenews logo
flash News
അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവതിയും നാലുമക്കളും ഉറക്കത്തിനിടെ മരിച്ചു വീട്ടമ്മമാരെ കടന്ന് പിടിക്കാൻ ശ്രമം; പാലാ സ്വദേശിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപിച്ചു 'ഹിജാബിന്റെ പേരിൽ 21 ദിവസമായി ഞങ്ങൾ ക്ലാസിന് പുറത്താണ്'; കോളേജ് വരാന്തയിൽ അവകാശ പോരാട്ടം തുടർന്ന് വിദ്യാർഥിനികൾ തൃശൂരിലെ 'സദാചാര ​ഗുണ്ടായിസ'ത്തിൽ ട്വിസ്റ്റ്; ആദ്യം ആക്രമിച്ചത് യുവാവ്; അതിക്രമം തുറന്നുകാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്ടാ​ഗ് ലൈവിന് ബം​ഗളുരുവിൽ ഇൻഡി​ഗോ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നൊഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം പ്രഖ്യാപിച്ചു സാനിയ മിർസ വിരമിക്കുന്നു മൽസരിക്കുന്നെങ്കിൽ അത് അസം​ഗഡിൽ തന്നെ: നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോ​ഗം; നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കും ലൗജിഹാദ് ആരോപിച്ച് ബജ്റം​ഗ്ദളുകാർ യുവാവിനെ ട്രെയ്നിൽ നിന്നു വലിച്ചിറക്കി മർദ്ദിച്ചു; നടപടിയെടുക്കാതെ പോലീസ് മുംബൈയിൽ യുദ്ധക്കപ്പലിൽ സ്ഫോടനം; മൂന്നുനാവികർ കൊല്ലപ്പെട്ടു

'ബ്ലഡി പാകിസ്താനി', 'നിനക്കെത്ര കാശ് കിട്ടി'; ഇന്ത്യൻ തോൽവിക്ക് പിന്നാലെ മുഹമ്മദ് ഷമിക്കെതിരെ സം​ഘ്പരിവാർ സൈബർ ആക്രമണം


 

ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ തോറ്റതിന് പിന്നാലെ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് നേരെ സംഘ്പരിവാർ സൈബർ ആക്രമണം. വംശീയ അധിക്ഷേപവും കേട്ടാലറയ്ക്കുന്ന അസഭ്യവും വിദ്വേഷ പ്രചരണവുമാണ് സമിക്കെതിരെ ട്വിറ്ററും ഇൻസ്റ്റ​ഗ്രാമും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽമീഡിയകളിൽ നിറയുന്നത്. ഷമിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകൾക്ക് താഴെയും അധിക്ഷേപങ്ങളുണ്ട്.

 

ഇന്ത്യൻ തോൽവിക്ക് കാരണം മുസ്‌ലിമായ മുഹമ്മദ് ഷമി ആണെന്നും ഷമി പാകിസ്താൻ ഏജന്റാണെന്നുമൊക്കെയാണ് അധിക്ഷേപങ്ങൾ. മലയാളികൾ അടക്കം വംശീയ-വിദ്വേഷ- അധിക്ഷേപ പരാമർശങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ട്. 'നായിന്റെ മോനേ, നീയൊരു മുസ്‌ലിം അല്ലേ, അപ്പോൾ ഇങ്ങനെയൊക്കയെ ഉണ്ടാകൂ'- എന്നാണ് ഒരു മലയാളിയുടെ മം​ഗ്ലീഷിൽ ഉള്ള വിദ്വേഷ കമന്റ്.

മുസ്‌ലിമായ ഷമി പാകിസ്താനോടൊപ്പം നിൽക്കുന്നു, നിനക്ക് പാകിസ്താനിൽ നിന്ന് എത്ര പണം കിട്ടി, പാകിസ്താനിൽ പോടാ, മര്യാദയ്ക്ക് വിരമിക്കെടാ തുടങ്ങി നിരവധി വിദ്വേഷം നിറഞ്ഞതും വംശീയവുമായ കമന്റുകളാണ് സോഷ്യൽ മീഡിയയിലുടനീളം. ഇതു കൂടാതെ മാതാവിനേയും സഹോദരിയേയും ചേർത്തുള്ള കേട്ടാലറയ്ക്കുന്ന സ്ത്രീവിരുദ്ധ- അസഭ്യ പരാമർശങ്ങളും ഉണ്ട്.

 

അതേസമയം ഷമിക്ക് പിന്തുണയുമായി നിരവധിയാളുകളും രംഗത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അഭിഷേക് ബക്സി ഷമിക്കെതിരായ സംഘ്പരിവാർ സൈബർ ആക്രമണം ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിട്ടുണ്ട്. സൈബർ അധിക്ഷേപത്തിന്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ടീമിന്റെ പരാജയത്തിന് പിന്നാലെ ഷമിക്കെതിരെ സംഘികൾ അധിക്ഷേപം തുടങ്ങിയിരിക്കുന്നു. യൂറോ കപ്പിൽ തങ്ങളുടെ ചില താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം ഉണ്ടായപ്പോൾ അവർക്ക് പിന്തുണയുമായി ടീം മൊത്തം രം​ഗത്തെത്തിയിരുന്നു. ഇവിടെ നിങ്ങളുടെ നിലപാടെന്താണ് വിരാട് കോഹ്‌ലി എന്നാണ് കോഹ്‌ലിയെ മെൻഷൻ ചെയ്തുള്ള അഭിഷേക് ബക്സിയുടെ ട്വീറ്റ്.

 

ഒരു കളിക്കാരനെ മാത്രം കുറ്റംപറയരുത്, കൂട്ടം ചേർന്ന് ആക്രമിക്കാൻ ഇട്ടുകൊടുക്കരുത്, ജയത്തിലും തോൽവിയിലും കൂട്ടുത്തരവാദിത്വം കാണിക്കണമെന്നും നിരവധി പേർ ചൂണ്ടിക്കാണിക്കുന്നു. മത്സരത്തിൽ ഷമി എറിഞ്ഞ 3.5 ഓവറില്‍ 43 റൺസ് പാകിസ്താന്‍ നേടിയിരുന്നു.

 

ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ആധികാരിക വിജയം നേടിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്.

October 25, 2021, 17:05 pm

Advertisement

Advertisement