25 Monday
May , 2020
3.50 PM
livenews logo
flash News
സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് ഈദുൽ ഫിത്വർ: ഷാർജ ഭരണാധികാരി 108 തടവുകാർക്ക് മോചനം നൽകി

പാക് വിമാന ദുരന്തം: ആഹ്ലാദം പ്രകടിപ്പിച്ചും ആഘോഷിച്ചും സംഘപരിവാർ പ്രവർത്തകർ


കറാച്ചി വിമാനത്താവളത്തിന് സമീപനം പാക് വിമാനം തകർന്നുവീണ് 97 യാത്രക്കാർ മരിച്ച ​ദാരുണ സംഭവത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും ആനന്ദിച്ചും സം​ഘപരിവാർ പ്രവർത്തകർ. ട്വീറ്റർ, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽമീഡിയകളിലാണ് അപകട വാർത്തകൾക്കു താഴെയായും പോസ്റ്റുകളായും വിദ്വേഷവും ആഹ്ലാദവും നിറഞ്ഞുനിൽക്കുന്നത്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമുള്ള സംഘപരിവാർ പ്രവർത്തകർ മാത്രമല്ല, ​ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും അപകടത്തെ കുറിച്ച് ആഹ്ലാദ ട്വീറ്റുകളും പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്.

 

'എത്ര തീവ്രവാദികൾ ചത്തു' എന്നാണ് അലിത ഏഞ്ചൽ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നുമുള്ള ട്വീറ്റ്. 'ഒരു ദിവസം 100 പേർ ഉറപ്പായും മരിച്ചുകാണും' എന്നായിരുന്നു അക്ഷയ് യാദവ് എന്നയാൾ ട്വിറ്ററിലൂടെ നടത്തിയ പരാമർശം. ഇതോടെ, 'നിങ്ങളുടെ ഇഖാമ ട്രാക്ക് ചെയതിട്ടുണ്ടെന്നും സൗദി അറേബ്യന്‍ സൈബര്‍ ക്രൈം യൂണിറ്റിനോട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും' മറ്റൊരാള്‍ മറുപടി നല്‍കി. 'നിങ്ങളുടെ കഫീലിനേയും ഉടന്‍ തന്നെ ഈ വിവരമറിയിക്കും. എത്രയും പെട്ടെന്ന് നിങ്ങള്‍ നാടുകടത്തപ്പെടുകയും പിഴ ചുമത്തപ്പെടുകയും ചെയ്യും, പൊലീസ് ഉടന്‍ തന്നെ നിങ്ങളെ വിളിക്കും'. നല്ലൊരു ദിവസം ആശംസിക്കുന്നു- എന്നും ഇയാള്‍ അറിയിച്ചു. 

ഇതോടെ, ഞാന്‍ കമന്റ് ഡിലീറ്റ് ചെയ്തുകൊള്ളാമെന്നും ദയവായി തന്റെ തൊഴിലുടമയെ അറിയിക്കരുതെന്നും ഇയാള്‍ റിപ്ലെ നൽകി. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ അല്‍ റാബിയ എന്ന കമ്പനിയിലെ ജീവനക്കാരനാണ് അക്ഷയ് യാദവ്. 'കാക്കാമാര്‍ ചാവുന്നതില്‍ ആരും ദുഃഖിക്കാറില്ല' എന്നായിരുന്നു ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകനും ചാലക്കുടി സ്വദേശിയും ഖത്തര്‍ മെട്രോ റെയിലിലെ ജീവനക്കാരനുമായ സുനേഷ് കോലശേരിലിന്റെ കമന്റ്. പാകിസ്താന്‍ വിമാനദുരന്തത്തില്‍ സന്തോഷിക്കുന്നവരെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു ഇയാളുടെ വിദ്വേഷ കമന്റ്.

 

മാത്രമല്ല, പാക് വിമാനദുരന്തം സംബന്ധിച്ച് വിവിധ ചാനലുകളുടേയും മാധ്യമങ്ങളുടേയും ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വാർത്താ ലിങ്കുകൾക്കടിയിലും ആയിരക്കണക്കിന് ചിരി ഇമോജികളാണ് സംഘപരിവാർ പ്രവർത്തകരിൽ നിന്ന് കാണാനാവുന്നത്. ഓരോ ലിങ്കിനടയിലും ആയിരക്കണക്കിന് പേരാണ് ദുരന്തത്തിൽ സന്തോഷമറിയിച്ചും തീവ്രവാദികൾ എന്നു വിളിച്ചും കമന്റ് ചെയ്യുന്നത്. തീവ്രവാദികൾക്ക് ആദരാഞ്ജലികൾ എന്നാണ് ചിലരുടെ കമന്റ്. എന്നാൽ ഒരു ദുരന്തത്തെ പോലും ആഘോഷിക്കാനുള്ള മാനസികാവസ്ഥയെ ചോദ്യം ചെയ്തുള്ള ട്വീറ്റുകളും കമന്റുകളും നിരവധിയാണ്. 

'മരിച്ചവർ തീവ്രവാദികളല്ല, സാധാരണക്കാരായ ആളുകളാണ്. മരണത്തിൽ സന്തോഷിക്കുന്നവരാണ് ഈ ദുരന്തത്തേക്കാൾ വലിയ ദുരന്തങ്ങൾ', കൊറോണയെ ലോകം ജയിച്ചേക്കാം- പക്ഷേ മരണത്തിൽ വർ​ഗീയത കുത്തിവച്ച സമൂഹത്തെ അതിജീവിക്കാനാണ് പാട്, ഒരുപക്ഷേ മരിച്ച ആ കൂട്ടത്തിൽ ഇന്ത്യയെ സ്നേഹിക്കുന്ന നിരവധി പേരുണ്ടാവും, പ്ലീസ് ആരും ഇതുപോലുള്ള മരണത്തിൽ സന്തോഷം കണ്ടെത്തരുത്, രാജ്യം ഏതായാലും മനുഷ്യജീവൻ വലുതാണ്, ചിരിക്കുകയല്ല ദുഃഖം രേഖപ്പെടുത്തുകയാണ് വേണ്ടത്- എന്നിങ്ങനെ നിരവധി പേരാണ് സംഘപരിവാർ പ്രവർത്തകർക്കെതിരെ മറുപടിയുമായി രം​ഗത്തുവന്നിട്ടുള്ളത്.

 

വിമാന ദുരന്തത്തിൽ ദുഃഖവും അനുശോചനവും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രം​ഗത്തെത്തിയിരിക്കെയാണ് ബിജെപി- സംഘപരിവാർ ആശയം പിൻപറ്റുന്നവരുടെ ഇത്തരം വിദ്വേഷ കമന്റുകൾ. പാകിസ്താനിലെ വിമാനാപകടത്തിൽ മരണങ്ങളിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ നമ്മുടെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിക്കുന്നു- എന്നായിരുന്നു മോദിയുടെ ട്വീറ്റ്. വിമാനാപകടത്തെ തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അനുശോചന സന്ദേശങ്ങള്‍ പ്രവഹിച്ചിരുന്നു. 

പാകിസ്താനി ഇന്റര്‍നാഷണല്‍ എയര്‍ലൈനിന്റെ വിമാനം വെള്ളിയാഴ്ചയാണ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ 97 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ട് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.  ലാഹോറിൽ നിന്ന്​ വരികയായിരുന്ന എയര്‍ബസ് എ320 വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന്​ ഒരു മിനിറ്റു മുമ്പാണ്​ മോഡൽ കോളനിയിൽ തകർന്നുവീണത്​.

 

ലാന്റ് ചെയ്യാനായി രണ്ട് മൂന്നു തവണ വട്ടമിട്ട് പറന്ന ശേഷമാണ് തകര്‍ന്നുവീണത്. വിമാനം നിലംപതിച്ച മോഡല്‍ കോളനിയിലെ നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന 11ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങാനായി ശ്രമിക്കുന്നതിനിടെ സമീപത്തെ മൊബൈല്‍ ടവറില്‍ ഇടിച്ചതോടെയാണ് വിമാനത്തിന് നിയന്ത്രണം നഷ്ടമായതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ചവരിൽ 19 പേരെയാണ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

May 23, 2020, 14:42 pm

Advertisement