16 Thursday
July , 2020
11.05 PM
livenews logo
flash News
സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ‌‌അമിത് ഷായോട് റിയ ചക്രവർത്തി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് വരവരറാവുവിന് കൊറോണ ബാധ പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

കാത്തിരുന്ന കിട്ടിയ അവസരത്തിൽ തിളങ്ങാനാവാതെ സഞ്ജു സാംസൺ


പൂനെ: ശ്രീലങ്കയ്ക്കെതിരായ  ടി ട്വന്റി മൽസരത്തിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ച സഞ്ജു സാംസൺ തിളങ്ങാനായില്ല. മൂന്നാം നമ്പറിൽ  ക്രീസിലെത്തിയ സഞ്ജു നേരിട്ട ആദ്യ പന്ത് സിക്സറിനു പറത്തി ആവേശം പകർന്നെങ്കിലും രണ്ടാം പന്തിൽ പുറത്താവുകയായിരുന്നു. കെ എൽ രാഹുലിനൊപ്പം മികച്ച തുടക്കം നൽകിയ ശിഖർ ധവാൻ (52)പുറത്തായതിനു പിന്നാലെയെത്തിയ സഞ്ജു സന്ദകനെയാണ് ഡീപ് മിഡ് വിക്കറ്റിലേക്ക് സിക്സറിനു പായിച്ചത്. ഓവറിലെ അവസാന പന്തിലായിരുന്നു കാണികളെ ആവേശഭരിതരാക്കിയ സിക്സ്.

 

ഡിസിൽവ എറിഞ്ഞ 12ാം ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജു വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്. റിഷഭ് പന്തിനു പകരമാണ് സഞ്ജു ടീമിലെത്തിയത്. മൂന്നാം നമ്പരിൽ കളത്തിലിറങ്ങിയ സഞ്ജുവിന് പന്തിന്റെ ​ഗതി മനസ്സിലാക്കുന്നതിൽ പരാജയം സംഭവിച്ചതാണ് വിനയായത്.

 


സഞ്ജുവിനു പിന്നാലെ രാഹുലും 54, ശ്രേയസ് അയ്യരും 4 കൂടാരം കയറി. 13 ഓവറിൽ 123 റൺസുമായി നിൽക്കുന്ന ഇന്ത്യക്കു വേണ്ടി ക്യാപ്റ്റൻ കോഹ് ലിയും മനീഷ് പാണ്ഡ്യയുമായി ക്രീസിലുള്ളത്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

January 10, 2020, 20:13 pm

Advertisement