14 Friday
August , 2020
6.13 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി സന്ന മറിൻ


ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയെന്ന ഖ്യാതിയോടെ സന്ന മറിൻ ഫിൻലാന്റിന്റെ ഭരണസാരഥ്യമേറ്റെടുത്തു. മുൻ ​ഗതാ​ഗത മന്ത്രിയായിരുന്ന സന്ന മറിനെ ഞായറാഴ്ചയാണ് സോഷ്യൽ ഡമോക്രാറ്റ് പ്രതിനിധികൾ പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്.

 

സഖ്യകക്ഷിയായ സെന്റർ പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മറികടക്കാനാവാതെ പ്രധാനമന്ത്രിയായിരുന്ന ആന്റി റിൻ രാജിവച്ചതിനെ തുടർന്നാണ് ഫിൻലാന്റിന് പുതിയ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

 

വിശ്വാസം തിരിച്ചുപിടിക്കുന്നതിന് ഒരുപാട് പ്രവർത്തനം നടത്തേണ്ടതുണ്ടെന്നാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സന്ന മറിൻ മാധ്യമങ്ങളോടു പ്രതികരിച്ചത്.

 

യുക്രെയ്ൻ പ്രധാനമന്ത്രിയായ ഒലവക്സിയ് ഹോൻചാരുക്(35)ആണ് പ്രധാനമന്ത്രി പദത്തിലിരിക്കുന്ന  പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടം ഇതുവരെ സ്വന്തമാക്കിയിരുന്നത്.

December 09, 2019, 09:19 am

Advertisement

Advertisement