14 Friday
August , 2020
4.10 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

സൗദിയിൽ ഇനി ഹോട്ടലുകളിൽ സ്ത്രീകൾക്ക് പ്രത്യേക പ്രവേശനകവാടം നിർബന്ധമില്ല


റിയാദ്: ഭരണപരിഷ്കാരങ്ങൾ അതിവേ​ഗം നടപ്പാക്കി വരുന്ന സൗദി ഹോട്ടലുകളിൽ ഇനി സ്ത്രീകൾക്ക് പ്രത്യേക പ്രവേശനകവാടങ്ങൾ ആവശ്യമില്ലെന്ന് നിർദേശം പുറപ്പെടുവിച്ചു. നേരത്തേ ഫാമിലികൾക്ക് പ്രത്യേക വിഭാ​ഗവും ബാച്ചിലേഴ്സിന് മറ്റൊരു വിഭാ​ഗവും വേണമെന്നായിരുന്നു നിർദേശം. മുനിസിപാലിറ്റീസ് ആന്റ് റൂറൽ അഫയേഴ്സ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തിയത്.

 

 

സൗദി ആദ്യമായി ടൂറിസ്റ്റ് വിസ നടപ്പാക്കിയതിനു പിന്നാലെ ഹോട്ടലുകളിൽ സ്ത്രീകൾക്കു തനിച്ചു റൂമെടുക്കാമെന്നും വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ സ്ത്രീപുരുഷൻമാർക്ക് ഒന്നിച്ചു താമസിക്കാമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു സുപ്രധാന തീരുമാനം കൂടി രാജ്യം കൈക്കൊണ്ടിരിക്കുന്നത്.

 

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലാണ് സൗദി അറേബ്യയിൽ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചും സിനിമാ തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി നൽകിയും ചരിത്രപരമായ നടപടികളാണ് സൗദി അടുത്തിടെ നടപ്പാക്കിയത്.

 

 

അതേസമയം ഹോട്ടലുകളിൽ സ്ത്രീകൾക്കു പ്രത്യേക പ്രവേശന കവാടങ്ങൾ ഏർപ്പെടുത്തുന്നത് നടത്തിപ്പുകാരുടെ വിവേചനാധികാരമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

December 09, 2019, 10:17 am

Advertisement

Advertisement