ജിദ്ദ: രാജ്യത്തെ 13 പ്രവിശ്യകളിലുള്ളവര്‍ അവിടെനിന്ന് പുറത്തുകടക്കുകയോ അവിടേക്ക് പ്രവേശിക്കുകയോ അരുതെന്ന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് രാജകീയ വിളംബരത്തില്‍ വ്യക്തമാക്കി.
മക്ക, മദീന, റിയാദ് നഗരങ്ങളില്‍ കര്‍ഫ്യൂ വൈകിട്ട് മൂന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെയായിരിക്കും. ഈ നഗരങ്ങളടക്കം മറ്റ് നഗരങ്ങളിലും പ്രവിശ്യകളിലും ഗവര്‍ണറേറ്റുകളിലും ആവശ്യമെങ്കില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ത്ത് അധികാരം നല്‍കിയിട്ടുമുണ്ട്. വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
March 25, 2020, 19:25 pm