20 Monday
January , 2020
6.13 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

ഗള്‍ഫ്‌ ഉച്ചകോടി: റിയാദിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയെ സൗദി രാജാവ് സ്വീകരിച്ചു

December 10, 2019, 22:46 pm

റിയാദ്: സൗദിയിൽ നടക്കുന്ന നാൽപതാമത് ഗള്‍ഫ്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ്‌ അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലിഫ അല്‍ താനിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

 

സൗദി വ്യോമസേന വിമാനത്താവളത്തില്‍ വച്ചാണ് ഖത്തര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സൗദ്‌ രാജകുമാരൻ, സഹമന്ത്രിയായ ഡോ. മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബന്‍, ജി.സി.സി. സെക്രട്ടറി-ജനറല്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരും രാജാവിനൊപ്പമുണ്ടായിരിന്നു.

 

ഔദ്യോഗിക സംഘത്തോടൊപ്പമാണ് ഷെയ്ഖ്‌ അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലിഫ അല്‍ താനി റിയാദില്‍ എത്തിയത്. ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ ചെയ്തിരുന്നു.

 

December 10, 2019, 22:46 pm

Advertisement