9 Thursday
July , 2020
7.03 PM
livenews logo
flash News
ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു പത്തനാട് സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു

കൊറോണ: സൗദിയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്



റിയാദ്: കൊറോ വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുമായി സൗദി അറേബ്യ. മക്കയൊഴികെയുള്ള രാജ്യത്തെ എല്ലാ മേഖലകളിലും ഇളവ് ബാധകമാണ്. ആഭ്യന്തര വിമാനസർവീസുകൾ ആരംഭിക്കുന്നതിനു പുറമേ പള്ളികൾ തുറക്കാനും ആഭ്യന്തരമന്ത്രാലയം അനുമതി നൽകി. റെസ്റ്റോറന്റുകളും കഫേകളും പഴയതു പോലെ തുടരാം. അതേ സമയം ഉംറ തീർത്ഥാടനത്തിനേർപ്പെടുത്തിയ താൽക്കാലിക വിലക്ക് തുടരും.

 


ഘട്ടങ്ങളായാണ് നിയന്ത്രണങ്ങൾ പൂർണമായും നീക്കുക. മെയ് 28ന് ആദ്യ ഘട്ടത്തിനു തുടക്കമാവും.  ആദ്യഘട്ടത്തിൽ രാവിലെ ആറുമുതൽ വൈകീട്ട മൂന്നുവരെ സ്വകാര്യ കാറുകൾ നിരത്തിലിറക്കാം. മാളുകൾക്കും റീട്ടെയിൽ ഹോൾസെയിൽ വ്യാപാര ശാലകൾക്കും പ്രവർത്തിക്കാം. അതേസമയം ബാർബർഷോപ്പുകൾ, സ്പോർട്സ് ക്ലബ്ബുകൾ, വിനോദകേന്ദ്രങ്ങൾ, തിയേറ്ററുകൾ മുതലായവ അടച്ചിടുന്നതു തുടരും.

 

 

മെയ് 31 മുതൽ ജൂൺ രണ്ടുവരെയാണ് രണ്ടാം ഘട്ട ഇളവുകൾ. രാവിലെ ആറുമുതൽ രാത്രി എട്ടുവരെ മക്കയൊഴികെയുള്ള എല്ലാ മേഖലകളിലും സ്വകാര്യ വാഹനങ്ങൾക്ക് സഞ്ചാരനുമതി ഈ ഘട്ടത്തിൽ നൽകും. സ്വകാര്യ, സർക്കാർ മേഖലകളിലെ എല്ലാ ജീവനക്കാർക്കും തൊഴിലിടങ്ങളിൽ ജോലിയിൽ പ്രവേശിക്കാൻ ഈ ഘട്ടത്തിൽ അനുമതിയുണ്ട്. മതിയായ സുരക്ഷാ മുൻകരുതലുകൾ പാലിച്ചായിരിക്കും ഇത്. രണ്ടാം ഘട്ടത്തിലാണ് ആഭ്യന്തര വിമാനസർവീസുകൾക്ക് അനുമതിയുള്ളത്. വിവാഹങ്ങൾക്കും സംസ്കാരച്ചടങ്ങുകൾക്കും അമ്പതു പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന നിയന്ത്രമം ഈ ഘട്ടത്തിലും തുടരും.

 

ജൂൺ 21 മുതലാണ് മൂന്നാം ഘട്ട ഇളവുകൾ. ഇതോടെ രാജ്യം പൂർവസ്ഥിതിയിലേക്ക് മാറുമെന്നാണ് കരുതുന്നത്.

 

May 26, 2020, 09:23 am

Advertisement