9 Thursday
July , 2020
9.09 PM
livenews logo
flash News
കോവിഡ് കാലത്ത് ആത്മഹത്യ ചെയ്തത് 65 കുട്ടികൾ; കാരണം വീടുകളിലെ ഇടപെടലുകൾ സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി

ടൂറിസ്റ്റ് വിസകൾ മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി



റിയാദ്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവച്ചിരുന്നിനാൽ കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസകൾ ഫീസില്ലാതെ മൂന്നുമാസത്തേക്ക് പുതുക്കി നൽകുമെന്ന് സൗദി അറേബ്യ. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ്(ജവാസാത്ത്) ആണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്. നാഷനൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസകൾ ജവാസാത്ത് ഓട്ടോമാറ്റിക്കായി പുതുക്കി നൽകുന്നത്. വിസ പുതുക്കുന്നതിന് പാസ്പോർട്ട് ആസ്ഥാനം സന്ദർശിക്കേണ്ടതില്ലെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

 

എണ്ണയിതര വരുമാനമാർ​ഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാ​ഗമായി സൗദി അടുത്തിടെയാണ് ടൂറിസ്റ്റ് വിസകൾ അനുവദിച്ചു തുടങ്ങിയത്. എന്നാൽ കൊറോണ വൈറസ് വ്യാപനം മൂലം ഇതു നിർത്തിവയ്ക്കുകയായിരുന്നു. ലോകവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ സൗദിയിൽ നിന്നുള്ള എണ്ണ കയറ്റുമതിയും വൻതോതിൽ കുറയുകയുണ്ടായി.

 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്നുഘട്ടങ്ങളിലായി  പൂർണമായും പിൻവലിക്കുമെന്ന് സൗദി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇന്നുമുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.

 

May 27, 2020, 09:03 am

Advertisement