27 Saturday
November , 2021
5.16 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം


 

ന്യൂഡൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹാ ഫസലിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് താഹ പരമോന്നത കോടതിയെ സമീപിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് താഹ.

 

ഒന്നാം പ്രതിയായ അലൻ ഷുഹൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവച്ചു. അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, എ എസ് ഓക എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി.

 

താഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിധിയുടെ പൂര്‍ണരൂപം കോടതിയില്‍ വായിച്ചില്ല. ഈ രണ്ട് പ്രസക്ത ഭാഗങ്ങള്‍ മാത്രമാണ് വായിച്ചത്.

 

മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്‌രാജാണ് താഹയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് എൻഐഎക്കു വേണ്ടി ഹാജരായത്. നിരോധിത സംഘടനയിൽപ്പെട്ട യുവാക്കാൾക്ക് ജാമ്യം നൽകരുത് എന്നായിരുന്നു എൻഐഎയുടെ വാദം.

 

2019 നവംബർ ഒന്നിനാണ് മാവോവാദി ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഇരുവര്‍ക്കും പിന്നീട് വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

പിന്നീട് താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും അലന്‍ ശുഹൈബിന്റെ ജാമ്യം ശരിവയ്ക്കുകയുമായിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് ഹരജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.

October 28, 2021, 11:34 am

Advertisement

Advertisement