25 Sunday
July , 2021
8.59 AM
livenews logo
flash News
കൊല്ലത്ത് 12കാരിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ 'ഇൻക്വുലാബ് സിന്ദാബാദ്, ഉയരെ ചെങ്കൊടി പാറട്ടെ'; പാർട്ടി പരിപാടിയല്ല, കുഞ്ഞിന്റെ 28 കെട്ട് ചടങ്ങാണ്... റോഡും വാഹനവുമില്ല; പ്രസവത്തിനായി ​ഗർഭിണിയെ മുള കെട്ടിയ ബെഡ്ഷീറ്റിൽ ചുമന്നത് എട്ട് കി.മീറ്റർ പണം ഇരട്ടിപ്പിക്കൽ വാ​ഗ്ദാനം; 600 കോടി തട്ടിയെടുത്ത് ബിജെപി നേതാക്കളായ 'ഹെലികോപ്ടർ ബ്രദേഴ്​സ്​' മുങ്ങി ഭാരതമാതാവിനെ അപമാനിച്ചെന്ന് സംഘപരിവാർ പരാതി; ക്രിസ്തീയ പുരോഹിതൻ അറസ്റ്റിൽ ബന്ന ചേന്ദമംഗല്ലൂരിന് ഔട്ട്‌സ്റ്റാന്റിങ് പ്രസന്റർ അവാർഡ് ടോക്യോയിൽ അഭിമാനമായി മീരാബായ് ചാനു; ഇന്ത്യക്ക് ആദ്യ മെഡൽ എഡിജിപിക്കും രക്ഷയില്ല; വിജയ് സാക്കറെയുടെ പേരിൽ വ്യാജ എഫ്ബി അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ ഭാര്യയ്ക്കായി ബീജം ശേഖരിച്ചതിന്​ പിന്നാലെ കോവിഡ്​ രോഗി മരണത്തിന്​ കീഴടങ്ങി ഒരു വർഷത്തിനിടെ യോ​ഗി സർക്കാർ പരസ്യത്തിനായി നൽകിയത് 160 കോടി; കൂടുതലും അംബാനിയുടെ ചാനലിന്

റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി


ന്യൂഡൽഹി: റഫാല്‍ യുദ്ധവിമാന കേസിലെ എല്ലാ പുനഃപരിശോധനാ ഹരജികളും സുപ്രീംകോടതി തള്ളി. റഫാൽ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളാണ് തള്ളിയത്. 

 

റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്. കേസിൽ ഇനി എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. 

 

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ​ഗോഗോയ്, ജസ്റ്റിസുമാരായ എസ് കെ കൌൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതിനെതിരെ മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ‌ഭൂഷന്‍, ആം ആദ്മി പാർട്ടി എം പി സഞ്ജയ് സിങ് എന്നിവരാണ് പുനഃപരിശോധനാ ഹരജിയുമായി കോടതിയെ സമീപിച്ചത്.

 

ഹരജികളില്‍ കഴിഞ്ഞ മെയ് 10ന് വാദം പൂര്‍ത്തിയായി. ഫ്രാന്‍സിലെ ദസോ ഏവിയേഷന്‍ കമ്പനിയില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കാബിനറ്റ് സെക്യൂരിറ്റി കമ്മിറ്റിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടെന്നായിരുന്നു പരാതി. 

November 14, 2019, 12:07 pm

Advertisement

Advertisement