9 Thursday
July , 2020
9.00 PM
livenews logo
flash News
കോവിഡ് കാലത്ത് ആത്മഹത്യ ചെയ്തത് 65 കുട്ടികൾ; കാരണം വീടുകളിലെ ഇടപെടലുകൾ സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി

സംവിധായകൻ സച്ചി അന്തരിച്ചു



തൃശ്ശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദൻ) അന്തരിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണവിഭാ​ഗത്തിൽ ചികിത്സയിലായിരിക്കെ ഇന്നുരാത്രിയാണ് മരണം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സർജറികൾ നടത്തിയിരുന്നു. സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ നിന്നുള്ള വിവരം.

 

തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിച്ചിരുന്നില്ല. പൃഥ്വിരാജും ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രമായിരുന്നു സച്ചിയുടെ അവസാനവർക്ക്.

 

തലച്ചോറിലേക്ക് ഓക്സിജൻ എത്താത്ത അവസ്ഥ സച്ചിക്ക് സംഭവിച്ചിട്ടുണ്ടെന്നാണ് ജൂബിലി മിഷൻ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കൽ റിപോർട്ടിൽ വ്യക്തമാക്കിയിരുന്നത്. 2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു.

 


രാമലീല, ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങളുടെ തിരക്കഥകളും സച്ചിയുടേതായിരുന്നു.

June 18, 2020, 22:49 pm

Advertisement