28 Thursday
October , 2021
4.55 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

കോഴിക്കോട് ജില്ലയിൽ ഇരുമുന്നണികൾക്കും ഭീഷണിയായി എസ്ഡിപിഐ


 

കോഴിക്കോട്: കോർപറേഷൻ ഉൾപ്പെടെ ഈ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ എസ് ഡിപിഐ സാന്നിധ്യം ഇരു മുന്നണികളും ആശങ്കയോടെയാണ് കാണുന്നത്. കോഴിക്കോട് കോർപറേഷൻ വാർഡ് 30 കൊമ്മേരി ഡിവിഷനിൽ എസ്ഡിപിഐ യുഡിഎഫിനും എൽഡിഎഫിനും ശക്തമായ ഭീഷണി ഉയർത്തുന്നുണ്ട്.

 

യുഡിഎഫ് സ്ഥാനാർഥിയായി മുൻ കൗൺസിലർ കവിത അരുണും എൽഡിഎഫ് സ്ഥാനാർഥിയായി യുവ സാരഥി ടി. അഞ്ജുവുമാണ് മത്സര രംഗത്തുള്ളത്. 2010ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ കവിത അരുൺ 26 വോട്ടുകൾക്കാണ് എൽഡിഎഫിൻറെ കുത്തക വാർഡായിരുന്ന കൊമ്മേരിയിൽ അട്ടിമറി വിജയം നേടിയത്. എസ്ഡിപിഐ സ്ഥാനാർത്ഥി എൻ കെ സുഹറാബി നേടിയ 98 വോട്ടുകളാണ് നിർണായകമായത്. 

 

എൽഡിഎഫിന് കാലാകാലങ്ങളിൽ ലഭിച്ചിരുന്ന വോട്ടാണ് അന്ന് എസ്ഡിപിഐക്ക് ലഭിച്ചത്. 2015 ലെ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തിയ എസ്ഡിപിഐ ഈ തിരഞ്ഞെടുപ്പിലും കൂടുതൽ വോട്ടുകൾ നേടിയാൽ യുഡിഎഫിനും എൽഡിഎഫിനും ഒരു പോലെ ഭീഷണിയാവും. ജില്ലയിലെ  നിരവധി വാർഡുകളിൽ എസ്ഡിപിഐ നിലപാട് നിർണായകമായതിനാൽ വിജയസാധ്യത സംബന്ധിച്ച ആശങ്ക ഇരുമുന്നണികളിലും നില  നിൽക്കുന്നുണ്ട്.

 

November 12, 2020, 23:15 pm

Advertisement

Advertisement