27 Saturday
November , 2021
4.38 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും



ടി 20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ച പാകിസ്താന്റെ വിജയമാഘോഷിച്ചതിന് അറസ്റ്റിലായ മൂന്ന് കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ആ​ഗ്ര രാജ ബൽവന്ത് സിങ് കോളജിലെ എൻജിനീയറിങ് വിദ്യാർഥികളായ അർഷീദ് യൂസുഫ്, ഇനായത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ​എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.

 

മതത്തിന്റെ അടിസ്ഥാനത്തിലുള്ള ശത്രുതയെ പ്രോൽസാഹിപ്പിക്കുക, സൈബർ ഭീകരവാദം തുടങ്ങിയ കുറ്റങ്ങളാണ് മൂവർക്കുമെതിരേ ചുമത്തിയിരുന്നത്. ഇവർക്കെതിരേ രാജ്യ​ദ്രോഹക്കുറ്റം കൂടി ചുമത്തിയേക്കുമെന്നാണ് മുഖ്യമന്ത്രി ഓഫിസ് സൂചന നൽകിയിരിക്കുന്നത്.

 

അതേസമയം അറസ്റ്റ് ചെയ്ത കശ്മീരി വിദ്യാർഥികളെ ഉടൻ വിട്ടയയ്ക്കണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

 

വിദ്യാർഥികളെ തിങ്കളാഴ്ച തന്നെ കോളജിൽ നിന്നു സസ്പെന്റ് ചെയ്തിരുന്നു. അതേസമയം നാലുപേരെ  കൂടി സമാനകുറ്റത്തിന് യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബറേലിയിൽ മൂന്നുപേരും ലഖ്നൗവിൽ ഒരാളുമാണ് അറസ്റ്റിലായത്. ബിജെപിയുടെ യുവജന വിഭാ​ഗമായ ഭാരതീയ ജനത യുവ മോർച്ചയാണ് വിദ്യാർഥികൾക്കെതിരേ പൊലീസിൽ പരാതി നൽകിയത്.

 

 

October 28, 2021, 13:52 pm

Advertisement

Advertisement