29 Sunday
November , 2020
1.27 PM
livenews logo
flash News
'ഇനി വരാൻ ട്രംപ് മാത്രമേ ബാക്കിയുള്ളൂ; ഇത് മോദിക്കു പകരം വേറെ ആളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പൊന്നുമല്ല'; ബി.ജെ.പിയെ പരിഹസിച്ച് ഉവൈസി 'നൂറ് രൂപയ്ക്ക് ദാദിയെ കിട്ടും'; ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ച് വ്യാജ പ്രചരണവുമായി കങ്കണ; വിവാദമായപ്പോൾ ട്വീറ്റ് മുക്കി 'ജയിച്ചാൽ ന​ഗരത്തിന്റെ പേര് മാറ്റും'; ഹൈദരാബാദ് മുനിസിപ്പൽ ഇലക്ഷനിൽ ബി.ജെ.പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാ​ഗ്ദാനം ഇങ്ങനെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌

യുഎഇ നിരത്തുകൾ കീഴടക്കാൻ റോബോ ടാക്സി വരുന്നു


ദുബയ്: അടുത്തവർഷം യുഎഇയിൽ ആദ്യത്തെ റോബോ ടാക്സി(ഡ്രൈവറില്ലാ കാർ)നിരത്തിലിറങ്ങുമെന്ന് റിപോർട്ട്. ഹോങ്കോങ് ആസ്ഥാനമായ ഓട്ടോഎക്സ് കമ്പനി യുഎഇയിലെ ചില സ്ഥാപനങ്ങളുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. 2020ൽ വാണിജ്യ അടിസ്ഥാനത്തിലുള്ള ആദ്യ റോബോ ടാക്സി യുഎഇ നിരത്തിലിറക്കാനാണ് കമ്പനിയുടെ ശ്രമം. ജിടെക്സ് സാങ്കേതികവിദ്യാ വാരത്തോടനുബന്ധിച്ചാണ് ഓട്ടോഎക്സ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജിയാൻസിയോങ് സിയാവോ ഇക്കാര്യം വ്യക്തമാക്കിയത്.

 

യുഎസ്, ചൈന എന്നിവിടങ്ങളിലും ഓഫിസുകളുള്ള ഓട്ടോ എക്സ് അടുത്തിടെയാണ് സിലികോൺ വാലിയിൽ നിന്ന് തങ്ങളുടെ ആസ്ഥാനം ഹോങ്കോങിലേക്ക് മാറ്റിയത്.

 

ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന ഡ്രൈവറില്ലാ കാറും ഓട്ടോഎക്സിന്റെ പ്രവർത്തനമേഖലയാണ്. ലാസ് വേ​ഗാസിലെ സിഇഎസ് ടെക് ഷോയിലും ഇത്തരം വാഹനം ഓട്ടോ എക്സ് പ്രദർശിപ്പിക്കുകയുണ്ടായി. യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലാണ് കമ്പനി മാതൃകാ പദ്ധതികൾ നടത്തിവരുന്നത്.

 


പദ്ധതി നടപ്പാക്കാൻ അനുയോജ്യമായ സ്ഥലമാണ് ദുബയ് എന്ന് സിയാവോ വ്യക്തമാക്കി. ഭാവിയിൽ ലക്ഷക്കണക്കിനു പേർക്ക് പദ്ധതി സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

October 07, 2019, 12:40 pm

Advertisement

Advertisement