24 Monday
February , 2020
4.21 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ? ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച് സെൻകുമാർ; വാർത്താസമ്മേളനത്തിൽ ആക്രോശം


തിരുവനന്തപുരം: പ്രസ്ക്ലബില്‍ നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ചും അദ്ദേഹത്തെ അധിക്ഷേപിച്ചും മുൻ ഡിജിപിയും സംഘപരിവാർ സഹയാത്രികനുമായ ടി പി സെന്‍കുമാര്‍. എസ്എന്‍ഡിപിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടു നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. ഇതിനിടെ രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ കുറിച്ച് ചോദിച്ചതാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്.

 

ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് 'നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ' എന്നു ചോദിച്ചാണ് സെൻകുമാർ അധിക്ഷേപിച്ചത്. 'നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്ന് ചോദിച്ച സെൻകുമാർ, മുന്നോട്ടുവരണ'മെന്നും പറഞ്ഞു. ഇതോടെ അദ്ദേഹം മുന്നിൽ വന്നു നിന്നു ചോദ്യം ആവർത്തിച്ചു. ഇതോടെയായിരുന്നു സെൻകുമാറിന്റെ അധിക്ഷേപ ചോദ്യം. ചോദ്യം ചോദിച്ച സാഹചര്യത്തിൽ വളരെ ധാർഷ്ട്യത്തോടെയാണ് സെൻകുമാർ മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. 

'സെന്‍കുമാറിനെ ഡിജിപിയാക്കിയ നടപടി ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു, താങ്കള്‍ ഡിജിപി ആയിരുന്നപ്പോഴൊന്നും വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ ഇടപെടാന്‍ സമയം കിട്ടിയില്ലേ? ഇപ്പോള്‍ റിട്ടറയാപ്പോഴേക്കും മത സ്പര്‍ധ വളര്‍ത്തുന്ന തരം കാര്യങ്ങള്‍ ചെയ്യുന്നു’വെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോഴായിരുന്നു ചോദ്യം മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അദ്ദേഹത്തിനു നേരെ സെന്‍കുമാറിന്റെ ആക്രോശം.

 

'നിങ്ങളുടെ രീതിയും സംസാരവും കണ്ടപ്പോള്‍ മദ്യപിച്ചതു പോലെയാണ് തോന്നുന്നത്' എന്നായിരുന്നു സെന്‍കുമാറിന്റെ വാദം. ഇയാളെ പിടിച്ച് പുറത്താക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. തലസ്ഥാനത്തെ ഒരു മുതിർന്ന മാധ്യമപ്രവർത്തകനെയാണ് സെൻകുമാർ ഇത്തരത്തിൽ അധിക്ഷേപിച്ചത്. 

 

ഇതോടെ ഹാളിലേക്ക് എത്തിയ ചിലര്‍ മാധ്യമപ്രവര്‍ത്തകനെ പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേല്‍ക്കുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ, അദ്ദേഹം ചോദ്യം ചോദിക്കട്ടെ, താന്‍ മറുപടി പറയാമെന്നായിരുന്നു സെൻകുമാറിന്റെ മറുപടി. വിഷയം വഴിതിരിച്ചുവിടുന്നു എന്നായിരുന്നു സെൻകുമാറിന്റെ ആരോപണം.

 

ചെന്നിത്തലയ്ക്ക് താൻ ഇരിങ്ങാലക്കുടയിൽ വച്ചു തന്നെ മറുപടി കൊടുത്തിട്ടുണ്ട്. ഏഴാം കൂലി വെച്ച് വെട്ടിയിട്ടുണ്ട്. വേണമെങ്കില്‍ എട്ടാം കൂലി വെച്ചും വെട്ടും. സംശയം തീര്‍ന്നോ.. ഇവിടെ ഉണ്ടായ കാര്യം എന്റെ കണ്‍ട്രോളിലല്ല. എസ്എന്‍ഡിപിയെ പറ്റി ചോദിക്കണമെങ്കില്‍ ചോദിക്കാം. അല്ലാതെ വിഷയം വഴിതിരിച്ചു വിടരുതെന്നുമായിരുന്നു സെന്‍കുമാറിന്റെ ഭാഷ്യം. എന്നാൽ, എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയിച്ച ശേഷമാണ് മാധ്യമപ്രവർത്തകർ സെൻകുമാറിനെ പോവാൻ അനുവദിച്ചത്. 

January 16, 2020, 15:39 pm

Advertisement