29 Saturday
February , 2020
2.48 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

ഹിന്ദു പേരുള്ള സ്ഥാപനത്തിന്റെ പേരിൽ സെൻകുമാറിന്റെ ദുരുദ്ദേശ പോസ്റ്റ്; നിയമനടപടിക്കൊരുങ്ങി ഉടമകൾ


ഹിന്ദു പേരുള്ള സ്ഥാപനത്തെ ഉപയോ​ഗിച്ച് ദുരുദ്ദേശ പോസ്റ്റിട്ട് പരിഹാസ്യനായി സംഘപരിവാർ നേതാവും മുൻ ഡിജിപിയുമായ ടി പി സെൻകുമാർ. തിരുവനന്തപുരം പോത്തൻകോട് വാവറമ്പലം ​ഗാന്ധിന​ഗറിലെ ബാലാജി ട്രേഡേഴ്സിന്റെ പേരിലാണ് സെൻകുമാർ വർ​ഗീയ ചേരിതിരിവിന് ശ്രമിച്ചത്. കടയുടെ പരസ്യത്തിനു മുകളിൽ ഇതുപോലെ നല്ലതു വാങ്ങുക- എന്നാണ് സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ദുരുദ്ദേശത്തോടെ ഇട്ടതാണെന്ന ആരോപണം ശക്തമാണ്. 

 

ഹിന്ദു പേരുള്ള കടകളിൽ നിന്നു മാത്രമേ ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങാവൂ എന്ന സംഘപരിവാർ പ്രചരണം ഏറ്റുപിടിച്ചാണ് സെൻകുമാറിന്റെ പോസ്റ്റ് എന്നും വ്യക്തമാണ്. ഹിന്ദു നാമത്തിലുള്ള എണ്ണ, കട, ഹോട്ടൽ എന്നിവയെല്ലാം അങ്ങനെയായിരിക്കണമെന്നില്ലെന്നും ശുദ്ധമായത് നോക്കി വാങ്ങുക/ കയറുക എന്നുള്ള വർ​ഗീയ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയായിരുന്നു ബാലാജി ട്രേഡേഴ്സിനെ എടുത്തുകാട്ടിയുള്ള ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

എന്നാൽ വാവറമ്പലത്തെ ഈ കടയുടെ ഉടമകൾ ബൈജു, ഷബീർ എന്നിവരാണ്. ഉമടകളെ കുറിച്ചുപോലും അന്വേഷിക്കാതെയാണ് സെൻകുമാർ ഇത്തരമൊരു ദുരുദ്ദേശ പോസ്റ്റ് ഇട്ടതെന്നാണ് വിമർശനം. അതേസമയം, തങ്ങളുടെ സ്ഥാപനത്തെ ഉപയോ​ഗിച്ചുള്ള സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഉടമകൾ.

പോസ്റ്റ് പിൻവലിക്കണമെന്ന് പോത്തൻകോട് സ്റ്റേഷനിലെ പൊലീസുകാരൻ വഴി സെൻകുമാറിനോട് ആവശ്യപ്പെട്ടതായി ഉടമകളിൽ ഒരാളായ ബൈജു വാവറമ്പലം ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും സൈബർ സെല്ലിൽ കേസ് കൊടുക്കുമെന്നും ബൈജു വ്യക്തമാക്കി. 

 

തിരുപ്പതി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ബാലാജിയുടെ ഭക്തനായതിനാലാണ് കടയ്ക്ക് ആ പേരിട്ടതെന്നും ഇതു കൂടാതെ ട്രാവൽസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇതേ പേരിലുണ്ടെന്നും ബൈജു പറഞ്ഞു. ഒരു വർഷം മുമ്പു തുടങ്ങിയ കട ഇടയ്ക്കുവച്ച് നിർത്തിയിരുന്നെങ്കിലും മൂന്നു മാസം മുമ്പാണ് പുനരാരംഭിച്ചത്. 

പലയിടങ്ങളിലും ഇതേ പേരിലുള്ള സ്ഥാപനങ്ങൾ തനിക്ക് ഉള്ളതിനാലാണ് ബാലാജി വച്ചുതന്നെ മുന്നോട്ടുപോവാമെന്ന് തീരുമാനിച്ചത്. സെൻകുമാർ എന്ത് പോസ്റ്റിട്ടാലും ഇല്ലെങ്കിലും അതൊന്നും നമ്മളെ ബാധിക്കില്ല. എല്ലാ വിഭാ​ഗം ആളുകളുമായും സൗഹൃദത്തിലും സഹകരണത്തിലും തന്നെയാണ് കഴിയുന്നത്. എല്ലാവർക്കും വേണ്ടിയാണ് കട നടത്തുന്നതെന്നും ഒരാളുടേയും മതം നോക്കിയല്ല കച്ചവടമെന്നും ബൈജു വിശദമാക്കി.

 

നേരത്തെ, ഹിന്ദു നാമമുള്ള വിളക്കെണ്ണകൾ എല്ലാം ശുദ്ധമല്ലെന്നും മാധ്യമങ്ങളിലെ ചില ഹിന്ദു വിരുദ്ധരായ ഹിന്ദു നാമാധാരികളെ പോലെ ഇവയിൽ പലതിലും മൃഗക്കൊഴുപ്പുണ്ടെന്നും സെൻകുമാർ പോസ്റ്റിട്ടിരുന്നു. അതിനാൽ നമ്മെ ഇല്ലാതാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തിൽ വാങ്ങാതിരിക്കുക. ഗുരുവായൂരിൽ ഹിന്ദു ദേവതാ ചിത്രങ്ങൾക്കടിയിൽ എന്താണ് വച്ചിരിക്കുന്നതെന്നു നോക്കുക. 

 

ഹിന്ദു നാമത്തിലുള്ള ഹോട്ടൽ, കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ല. ശുദ്ധമായത് വാങ്ങാൻ ശ്രദ്ധിക്കുക- എന്നായിരുന്നു എല്ലാ ക്ഷേത്ര ഭാരവാഹികളും ശ്രദ്ധിക്കുക എന്ന തലക്കെട്ടിൽ ശനിയാഴ്ച രാവിലെ 11.52ന് പോസ്റ്റ് ചെയ്ത വർ​ഗീയ കുറിപ്പ്. നിരന്തരം വിഷം വമിപ്പിക്കുന്ന, വർ​ഗീയ-വിദ്വേഷ പോസ്റ്റുകളാണ് സെൻകുമാർ ഇട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

February 09, 2020, 19:14 pm

Advertisement