28 Tuesday
January , 2020
5.27 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി

November 13, 2019, 22:56 pm

ജിദ്ദ: ഡൽഹിയിലെ വിദേശകാര്യമന്ത്രാലയത്തിലേക്ക് ​ മടങ്ങുന്ന ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ്​​ ഇൻഫർമേഷൻ ആന്റ് കൾച്ചറൽ വിങ് കോൺസുൽ  മോയിൻ  അക്തറിന്​​ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഹൃദ്യമായ യാത്രയപ്പ് ​ നൽകി.

 

ജിദ്ദ സീസൺസ്​ റസ്​റ്റൊറൻറിൽ സംഘടിപ്പിച്ച പരിപാടിയിൽ മീഡിയ ഫോറം പ്രസിഡൻറ്​ പി. ഷംസുദ്ദീൻ അദ്ദേഹത്തിന് ഉപഹാരം നൽകി.

 

പ്രവാസി സമൂഹത്തിനിടയിൽ മലയാളികൾ എന്നും  മാതൃകാപരവും വ്യത്യസ്​തവുമായ സാന്നിധ്യമാണെന്ന്​ മോയിൻ അക്​തർ പറഞ്ഞു. സാമൂഹിക സാംസ്​കാരിക സന്നദ്ധസേവനമേഖലകളിലെ മലയാളികളുടെ ഇടപെടൽ തന്നെ എന്നും ആകർഷിച്ചിട്ടുണ്ട്​. മലയാളികളുടെ മാധ്യമപ്രവർത്തനവും ഇവിടെ വേറിട്ടതാണ്​. കോൺസുലേറ്റിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്​തത്​ വലിയ അനുഭവമായിരുന്നു. പ്രത്യേകിച്ചും സൗദി ഓജർ കമ്പനി തൊഴിലാളികളുടെ വിഷയത്തിലെ  ഇടപെടലും പൊതുമാപ്പ്​ കാലത്തെ പ്രവർത്തനങ്ങളും കഴിഞ്ഞ കാലത്തെ മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ്.

 

മാധ്യമങ്ങൾ എംബസിയോ കോൺസുലേറ്റോ ആയി ബന്ധപ്പെട്ട വാർത്തകൾ നൽകു​മ്പോൾ  അധികൃതരുടെ ഭാഗം കൂടി കേൾക്കാൻ സന്നദ്ധമാവണമെന്ന്​ അദ്ദേഹം പറഞ്ഞു. ഇഖാമ പുതുക്കാത്തവർക്ക്​ എംബസിയും കോൺസുലേറ്റും വഴി നാടണയാം എന്ന രീതിയിൽ അടുത്ത കാലത്ത്​ വന്ന വാർത്തകൾക്ക്​ ഔദ്യോധിക   സ്​ഥിരീകരണമില്ല. മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ വ്യാപകമായ തോതിൽ സമൂഹത്തിൽ സ്വാധീനം ചൊലുത്തുമെന്നതിനാൽ വളരെ ഉത്തരവാദിത്തത്തോടുകൂടി പ്രവർത്തിക്കണമെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ചടങ്ങിൽ പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രസ്​ കോൺസുൽ  വെൽഫെയർ  കോൺസുൽ  എന്നീ നിലകളിൽ  മോയിൻ  അക്​തറി​ന്റെ സേവനങ്ങൾ ഹൃദ്യവും മാതൃകാപരവുമായിരുന്നുവെന്നും ജിദ്ദ ഇന്ത്യൻ മീഡിയഫോറത്തി​ന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പി.എം മായിൻ കുട്ടി, ജലീൽ കണ്ണമംഗലം, ജാഫറലി പാലക്കോട്​, ഹാഷിം കോഴിക്കോട്​, സാദിഖലി തുവൂർ, സുൽഫിക്കർ ഒതായി തുടങ്ങിയവർ സംസാരിച്ചു.

 

മീഡിയ ഫോറം ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി സ്വാഗതവും ട്രഷറർ ബിജുരാജ്​ രാമന്തളി നന്ദിയും പറഞ്ഞു. ഹസൻ ചെറൂപ്പ, അബ്​ദുറഹ്​മാൻ തുറക്കൽ, ഗഫൂർ കൊണ്ടോട്ടി, പി.കെ.സിറാജ്​, മുസ്​തഫ പെരുവള്ളൂർ, മൻസൂർ എടക്കര തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന്​ സംഗീത വിരുന്നും അരങ്ങേറി.

November 13, 2019, 22:56 pm

Advertisement