പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെതിരെ പീഡന പരാതിയുമായി വനിത നേതാവ്. യൂത്ത് കോൺഗ്രസ് നേതൃ ക്യാമ്പിൽ വെച്ച് സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം വിവേക് എച്ച് നായർ പീഡിപ്പിച്ചെന്നാണ് പരാതി.
യുവതി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പലിനും ദേശീയ സെക്രട്ടറി പുഷ്പലത സി ബിക്കും പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് വിവേകിനെ പുറത്താക്കി. തിരുവനന്തപുരം സ്വദേശിനിയായ വനിത നേതാവിനാണ് ലൈംഗികാതിക്രമം നേരിട്ടത്.
നാണക്കേട് ഒഴിവാക്കാൻ ഒത്തുതീർപ്പിന് ശ്രമിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. പാലക്കാട് അഹല്യ ഓഡിറ്റോറിയത്തിൽ വച്ച് ജൂലൈ 1,2,3 തിയതികളിലായിരുന്നു നേതൃ ക്യാമ്പ്.
July 06, 2022, 12:29 pm