24 Monday
February , 2020
2.31 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ


പൗരത്വഭേദ​​ഗതി നിയമത്തിനും പൗരത്വ രജിസ്ട്രേഷനുമെതിരെ ‍ഡൽഹിയിലെ ഷ​ഹീൻബാ​ഗിൽ എല്ലുരുകുന്ന കൊടുംതണുപ്പിനെ അവ​ഗണിച്ച് വീട്ടമ്മമാർ അടക്കമുള്ള സ്ത്രീകൾ നടത്തുന്ന പ്രതിഷേധത്തിന്റെ മാതൃക കൂടുതൽ സംസ്ഥാനങ്ങളിലേക്ക്. ബീഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് രാപ്പകൽ പോരാട്ടവുമായി വീട്ടമ്മാർ തെരുവിലിറങ്ങിയിരിക്കുന്നത്. ഷഹീൻബാ​ഗിലെ വനിതകളുടെ പ്രതിഷേധം 35 ദിവസം പിന്നിട്ടുകഴിഞ്ഞു. 

ബീഹാറിലെ പട്ന, ബെ​ഗുസാരായ്, ദർബം​ഗ ജില്ലകളിലാണ് പ്രതിഷേധം നടക്കുന്നത്. പട്നയിൽ നാല് ദിവസം മുമ്പും ബെ​ഗുസാരായിയിൽ അഞ്ചു ദിവസം മുമ്പുമാണ് പ്രക്ഷോഭം ആരംഭിച്ചത്. ബെ​ഗുസാരായി ജില്ലയിലെ ലഖ്മിനിയ പ്രദേശത്ത് നടക്കുന്ന പ്രതിഷേധ ധർണയിൽ ഷഹീൻബാ​ഗു പോലെ തന്നെ പടർന്നുപന്തലിച്ചിരിക്കുകയാണ് പെൺപ്രതിരോധം.

പട്നയിലെ സബ്സി ബാ​ഗിലാണ് വനിതകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആയിരക്കണക്കിന് പെൺപോരാളികളാണ് സിഎഎയ്ക്കും എൻആർസിക്കും എൻപിആറിനുമെതിരെ കുഞ്ഞുങ്ങളേയും മടിയിലിരുത്തി മുഷ്ടിയുയർത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധാ​ഗ്നി പടർത്തുന്നത്. 

ഗാന്ധിയുടെയും അംബേദ്കറുടെയും ചിത്രങ്ങൾ കൈയ്യിലേന്തിയാണ് ഇവരുടേയും സമരം. ലഖ്മിനിയയിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കഴിഞ്ഞദിവസം കനയ്യകുമാർ എത്തിയിരുന്നു. മുംബൈ അ​ഗ്രിപാഡയിലെ വൈഎംസിഎ ​ഗ്രൗണ്ടിലാണ് മറ്റൊരു സ്ത്രീ പ്രക്ഷോഭം അലയടിച്ചിരിക്കുന്നത്. ഇവിടെയും രാപ്പകൽ ധർണയാണ്.

രാജ്യമൊട്ടാകെ ചെറുതും വലുതുമായ നിരവധിയിടങ്ങളിലാണ് ഷഹീൻബാ​ഗുകൾ ആവർത്തിക്കുന്നത്. വീടകങ്ങൾ വിട്ട് തെരുവുകളിലേക്ക് ഇറങ്ങിയിരിക്കുന്ന സ്ത്രീകൾ പൗരന്മാരെ മതാടിസ്ഥാനത്തിൽ വിഭജിച്ച് ആട്ടിപ്പായിക്കാൻ പര്യാപ്തമായ ​സിഎഎയും എൻആർസിയും എൻപിആറുമൊക്കെ പിൻവലിക്കാതെ തിരികെ പോകില്ലെന്ന് പ്രതിജ്ഞയെടുത്താണ് സമരവേദികളിൽ കഴിയുന്നത്.

നേരത്തെ, ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജിലും സമാനമായ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രയാ​ഗ് രാജിലെ മൻസൂർ അലി പാർക്കിലാണ് സ്ത്രീകൾ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. ഭരണഘടനാവിരുദ്ധമായ പൗരത്വഭേ​ദ​ഗതി നിയമത്തിനും എൻആർസിക്കും എതിരാണ് തങ്ങളെന്നു സമരക്കാർ ഒന്നടങ്കം പറയുന്നു.

ഡൽഹിയിലെ തണുപ്പിൽ അവർക്ക് ഇരിക്കാമെങ്കിൽ തങ്ങൾക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് ഈ സമരവനിതകൾ ചോദിക്കുന്നത്. കൊച്ചുകുട്ടികൾ വരെയാണ് ഓരോ സമരങ്ങളിലേയും മുൻനിരയിലുള്ളത്.

January 18, 2020, 11:20 am

Advertisement