29 Sunday
November , 2020
12.12 PM
livenews logo
flash News
കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌ മറഡോണയ്ക്ക് ആദരമർപ്പിച്ച് ദുബയ് ഇസിഎച്ച് ഫുട്ബോൾ ക്ലബ്ബ് കോഴിക്കോട് ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ ഡിഎൽഎഡ് വിദ്യാർഥികളുടെ ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ് പ്രവർത്തനങ്ങളിൽ വ്യാപക പരാതി നാ​ഗാലാൻ‍ഡിൽ പട്ടിയിറച്ചി വിൽക്കാം; നിരോധനത്തിന് ഹൈക്കോടതി സ്റ്റേ

ഷാജി ഗോവിന്ദ് ജിദ്ദയിലെ സാമൂഹിക പ്രവർത്തനങ്ങളുടെ നെടുംതൂണായിരുന്നു: അനുസ്മരണം


 

ജിദ്ദ: കഴിഞ്ഞദിവസം നിര്യാതനായ പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) സ്ഥാപകാംഗം ഷാജിഗോവിന്ദ് ജിദ്ദയിലെ സാമൂഹിക പ്രവർത്തനങ്ങളുടെ നെടുംതൂണായിരുന്നുവെന്ന് അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഷാജി ഗോവിന്ദിന്റെ  വേർപാടിൽ പിജെഎസ് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സൗദിയിലും നാട്ടിലുമുള്ള നിരവധിപേർ സംസാരിച്ചു.

 

പ്രസിഡന്റ്‌ എബി ചെറിയാൻ മാത്തൂർ ഷാജിയുടെ പ്രവർത്തന മേഖലകളെ അനുസ്മരിക്കുകയും പിജെസിന്റെ രൂപീകരണത്തിലും വളർച്ചയിലും നൽകിയ സംഭാവനകളെ വിവരിക്കുകയും ചെയ്തു. ഷാജി ​ഗോവിന്ദിന്റെ സ്മരണാർഥം എല്ലാവർഷവും അവാർഡ് നൽകാൻ സംഘടന തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഷാജിയുടെ ബന്ധുവായ അടൂർ പ്രകാശ് എംപിയും ചടങ്ങിൽ അനുശോചനമറിയിച്ചു.

 

 

ജിദ്ദയിലെ സാമൂഹിക പ്രവർത്തനങ്ങളുടെ നട്ടെല്ലും  അതിലുപരി ഒരു മനുഷ്യ സ്നേഹിയേയുമാണ് നഷ്ടപ്പെട്ടതെന്നു അൽ അബീർമെഡിക്കൽ  ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും , ട്വന്റി ഫോർ ചാനൽ ഡയറക്ടറുമായ  മുഹമ്മദ് ആലുങ്കൽ  പറഞ്ഞു. വളരെ ആത്മാർഥതയുള്ള ഒരു സുഹൃത്തിനെ ആണ് തനിക്ക് നഷ്‍ടപെട്ടതെന്ന്  ജിദ്ദ നാഷണൽ ഗ്രൂപ്പ്‌ഹോസ്പിറ്റൽ  മാനേജിങ്  ഡയറക്ടർ വി പി മുഹമ്മദലിയും, ഏതു കാര്യത്തിലും തൻറെ ഒരു വലംകയ്യായി പ്രവർത്തിച്ചിരുന്ന ഒരു കുടുംബാംഗത്തെ നഷ്‍ടപ്പെട്ടുവെന്നു ഷിഫാ ജിദ്ദ ഹോസ്പിറ്റൽ  മാനേജിങ് ഡയറക്ടർ അബ്ദുൽ റഹ്മാനും പറഞ്ഞു. 

 


ബദർ തമാം ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ മുജീബ്  ഒരു മനുഷ്യ സഹായിയെ നമുക്ക് നഷ്ടപ്പെട്ടുവെന്നും  ജിദ്ദയുടെ ഒരു ഒഐസിസിയുടെ  എല്ലാ പ്രവർത്തനങ്ങളിലും മുന്നിട്ടു നിന്നിരുന്ന ഒരു നേതാവിനെയും തികഞ്ഞ ഒരു കോർഡിനേറ്ററിനെയും നഷ്ടപ്പെട്ടുവെന്നു കെ ടി മുനീറും പറഞ്ഞു. 

 

 

നവോദയ രക്ഷാധികാരി വി കെ റൗഫ്, നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, പി പി റഹിം, വേൾഡ് മലയാളി അസോസിയേഷൻ സൗദി പ്രസിഡന്റ് നസീർ വാവ  കുഞ്ഞു തുടങ്ങിയവരും അനുശോചനമറിയിച്ചു. ജിദ്ദ സമൂഹത്തിലെ നാനാതുറയിൽ നിന്നുമുള്ള സാമൂഹിക, സാംസ്‌കാരിക, മാധ്യമ ലോകത്തിലെ പ്രമുഖരായ കബീർ കൊണ്ടോട്ടി, എ പി കുഞ്ഞാലി ഹാജി, അലി തേക്കുതോട്, മിർസാ ഷരീഫ്, നൗഷാദ് അടൂർ, സക്കിർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, വിലാസ് അടൂർ, സിയാദ്അബ്ദുള്ള  പടുതോട്, മനോജ്‌ മാത്യു അടൂർ , അനിൽ കുമാർ പത്തനംതിട്ട, റോയ് മാത്യു, മുജീബ് മുത്തേടത്തു, ഷറഫുദീൻ മൗലവി ചുങ്കപ്പാറ, നജീബ് വെഞ്ഞാറമൂട്, ശ്രീജിത്ത്‌ കണ്ണൂർ, ജയൻ നായർ, വറുഗീസ് ഡാനിയൽ, സന്തോഷ്‌ ജീ നായർ, അജിത് നീർവിളാകo, ശ്യാം എസ് നായർ, സേതു മാധവൻ, തോമസ് വൈദ്യൻ, മോഹൻ ബാലൻ, മെഹബൂബ് അഹമ്മദ്, ജോൺസൺ, ശശി നായർ, അയൂബ് പന്തളം, സജി കുറുങ്ങാട്ട്, മുഹമ്മദ്‌ കുട്ടി, ജലീൽ ഉഴവൂർ, ബഷീർഅലി  പരുത്തികുന്നൻ, സജി കുര്യക്കോസ്, ബിജി സജി, സുനു സജി, എൽസമ്മ ജോർജ്, മുജീബ് തൃത്താല, കുഞ്ഞു മുഹമ്മദ്‌ കോടശ്ശേരി, ശിവരാജൻ, ഉണ്ണി തെക്കെടത്തു, തോമസ് മാത്യു മനാറാ , സഹീർ മാഞ്ഞാലി,സിദ്ദിഖ് പുല്ലംകോട്, ജോസഫ് വടശേരിക്കര, മനു പ്രസാദ്, മാത്യു കടമ്മിനിട്ട, അനിയൻ ജോർജ് സന്തോഷ്‌ പൊടിയൻ, അനിൽ ജോൺ, സഞ്ജയൻ നായർ തുടങ്ങിവരും സൂം മീറ്റിൽ സംസാരിച്ചു.

 

October 13, 2020, 19:06 pm

Advertisement

Advertisement