28 Tuesday
January , 2020
7.27 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

ഷെയ്ൻ നി​ഗം- ജോബി തർക്കം പരിഹരിച്ചു; കരാർ പ്രകാരം 16 ലക്ഷം നൽകും; ഇനിയൊരു പടത്തിലേക്കും ഇല്ലെന്ന് നടൻ

October 23, 2019, 19:59 pm

കൊച്ചി: യുവനടൻ ഷെയ്ൻ നി​ഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും അമ്മയുടേയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. നവംബർ 16 മുതല്‍ ജോബിയുടെ വെയിൽ സിനിമയില്‍ ഷെയ്ന്‍ അഭിനയിക്കും. എന്നാല്‍ വെയിലിനു ശേഷം ജോബിയുടെ മറ്റു സിനിമകളിൽ താന്‍ ഇനി അഭിനയിക്കില്ലെന്ന് ഷെയ്ന്‍ വ്യക്തമാക്കി.

 

കരാറനുസരിച്ചുള്ള ബാക്കി 16 ലക്ഷം രൂപ ഉടനെ ഷെയ്‌നിന് ജോബി നല്‍കും. 40 ലക്ഷം രൂപയുടേതായിരുന്നു കരാർ. ഷെയ്‌നിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി ജോര്‍ജ് മാപ്പ് പറയുകയും ചെയ്തു. 

 

തനിക്കെതിരെ നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്ന് വ്യക്തമാക്കി നടന്‍ ഷെയ്ന്‍ നിഗം ഇന്‍സ്റ്റഗ്രാം ലൈവിലൂടെ രം​ഗത്തെത്തിയതോടെയാണ് സംഭവം വിവാദമാകുന്നത്. ഗുഡ് വിൽ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന സിനിമയായ വെയിലില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു സംഭവം.

 

വെയിലും മറ്റൊരു പടമായ കുര്‍ബാനിയും ഒരുമിച്ചാണ് ചിത്രീകരണം നടക്കുന്നത്. ഇരു ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് താന്‍ വരുന്നതെന്നും വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ടെന്നും എന്നാല്‍ കുര്‍ബാനിയില്‍ മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റിയെന്നും ഷൈൻ വീഡിയോയിൽ പറഞ്ഞിരുന്നു. 

 

ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മാതാവ് ജോബി, താന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് തനിക്കെതിരെ വധ ഭീഷണി മുഴക്കിയെന്നാണ് ഷെയ്ന്‍ വെളിപ്പെടുത്തിയത്. തുടർന്ന് ജോബി തന്നെ ഭീഷണിപ്പെടുത്തുന്ന വോയ്സും ഷെയ്ൻ നി​ഗം പുറത്തുവിട്ടിരുന്നു.

October 23, 2019, 19:59 pm

Advertisement