24 Friday
January , 2020
6.58 AM
livenews logo
flash News
പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി യാത്രാമധ്യേ എൻജിൻ തകരാറിലായി; ഇൻഡി​ഗോ വിമാനം മുംബൈയിൽ എമർജൻസി ലാന്റിങ് നടത്തി

ഷാര്‍ജ ലോക കലാകാരന്‍മാരുടെ ഇഷ്ടകേന്ദ്രമായി മാറുന്നു

July 20, 2019, 23:23 pm

ഷാര്‍ജ: ലോക കലാകാരന്മാരുടെ ഇഷ്ട കേന്ദ്രമായി ഷാര്‍ജ മാറുന്നു. ലോകത്ത്പുതുതായി രൂപം കൊള്ളുന്ന അഞ്ചു സാംസ്‌കാരിക നഗരികളില്‍ ഒന്നാണ് ഷാര്‍ജ എന്നാണ് ബിബിസിയുടെ റിപോര്‍ട്ട്. മെക്‌സിക്കോ സിറ്റി, ബെല്‍ഗ്രേഡ്, സെനഗല്‍ നഗരമായ ധകര്‍, ബാങ്കോക്ക് എന്നിവയാണ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റുന്ന മറ്റു നഗരങ്ങള്‍. ഷാര്‍ജ ഭരണാധികാരിയും സുപ്രിംകൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ  ഇളയ പുത്രി ഷെയ്ഖ ഹൂര്‍ അല്‍ ഖാസിമിയുടെ കരങ്ങളാണ് ഷാര്‍ജയുടെ നേട്ടത്തിനു പിന്നില്‍. ലണ്ടനിലെ സ്ലേഡ് സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഷെയ്ഖ ഹൂര്‍ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റും ക്യുറേറ്ററുമാണ്.

 

 

 

സമകാലിക കലകള്‍ക്കു വേണ്ടി ഷാര്‍ജ ബൈനീല്‍, ഗ്രാഫിക് ഡിസൈന്‍ ബൈനീല്‍, ഇസ്‌ലാമിക് കലാ ഫെസ്റ്റിവല്‍ തുടങ്ങി അനേക പരിപാടികള്‍ സംഘടിപ്പിച്ചാണ് യുഎഇ ഖ്യാതി നേടുന്നത്. ഹൂര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലുള്ള ദ ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്‍ മേഖലയിലെ സമകാലിക കലകളുടെ കേന്ദ്രമാണ്. ബൈനീല്‍, ചലച്ചിത്രമേള, പരീക്ഷണ ചലച്ചിത്രമേള, ആര്‍ട്ടിസ്റ്റ് സ്റ്റുഡിയോകള്‍, അല്‍ നൂര്‍ ആര്‍ട്ട് ഐലന്റ് എന്നിവയാണ് ആര്‍ട്ട് ഫൗണ്ടേഷനില്‍ നടത്തിവരുന്നത്.

 


ഹാന്‍സ് കോച്, ഫ്‌ളോറിയന്‍ ഒര്‍ട്ക്രാസ് എന്നിവര്‍ തയ്യാറാക്കിയ പരീക്ഷണ കലാരൂപമായ റെയിന്‍ റൂമും ഷാര്‍ജ ആര്‍ട് ഫൗണ്ടേഷന്‍ ശേഖരത്തിലുണ്ട്. ഇതിനു പുറമെ അല്‍ റാവി എന്ന പേരില്‍ തുറന്ന പുസ്തകശാല, പല്ലവി ഡീന്‍ രൂപകല്‍പ്പന റെസ്റ്റോറന്റും സര്‍ഗാത്മക കേന്ദ്രവും ഷാര്‍ജ നഗരത്തെ ശ്രദ്ധേയമാക്കുന്നു.

 

July 20, 2019, 23:23 pm

Advertisement