21 Tuesday
January , 2020
5.13 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

ശൈത്യകാലത്തിനു തുടക്കം; അബൂദബിയിൽ മൽസ്യവില കുത്തനെ ഇടിഞ്ഞു

December 07, 2019, 15:00 pm

അബൂദബി: ശൈത്യകാലം ആരംഭിച്ചതോടെ അബൂദബിയിൽ മൽസ്യവിലയിൽ വൻ ഇടിവ്. മിക്ക മീനുകൾക്കും കിലോ​ഗ്രാമിന് 30 ദിർഹം വരെ കുറഞ്ഞതായി മിന സായിദിലെ അബൂദബി ഫിഷ് മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു.

 


അറബികൾക്ക് ഏറെ പ്രിയങ്കരമായ ഹാമൂർ മൽസ്യത്തിന്റെ വില കിലോ​ഗ്രാമിന് 60 ദിർഹമിൽ നിന്ന് 35 ദിർഹമായി കുറഞ്ഞിട്ടുണ്ട്.  

 


ശൈത്യകാലത്ത് മീൻ പിടിക്കുന്നത് എളുപ്പമാവുമെന്നതിനാലാണ് വില കുത്തനെ ഇടിയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

 

120 ദിർഹം വരെ വിലയുണ്ടായിരുന്ന കൊഞ്ചിന് 90 ദിർഹമായിട്ടുണ്ട് വില. ചെമ്മീൻ വില 70-80 ദിർഹ​മെത്തി. വരും​ദിവസങ്ങളിൽ മൽസ്യവില വീണ്ടും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.

 

നെന്മീൻ 35 ​ദിർഹം, സ്രാവ് 20 ദിർഹം, പാര 20 ദിർഹം, ആവോലി 25 ദിർഹം എന്നിങ്ങനെയാണ് മറ്റു മീനുകളുടെ വില.

 


വില കുറയുകയും വിവിധ തരം മീനുകൾ ധാരാളമായി ലഭിക്കുകയും ചെയ്യുന്നതിനാൽ മൽസ്യം കഴിക്കാനുള്ള ഉത്തമമായ സമയമാണിതെന്നു സ്വദേശി പൗരനായ അലി അബ്ദുല്ലാ പറയുന്നു.

December 07, 2019, 15:00 pm

Advertisement