24 Tuesday
November , 2020
5.28 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

കേരളത്തിന് എൻ95 മാസ്കുകൾ നൽകി ഷാരൂഖ് ഖാൻ


തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തിന് സഹായം നൽകി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. നടൻ നേതൃത്വം നൽകുന്ന മീർ ഫൗണ്ടേഷനിൽ നിന്നാണ് കേരളത്തിനുള്ള സഹായം. 

 

കേരളത്തിലെ കോവിഡ് പോരാട്ടരംഗത്തുള്ള ആരോഗ്യ പ്രവർത്തകർക്കായി 20,000 എൻ 95 മാസ്കുകളാണ് ഫൗണ്ടേഷൻ നൽകിയത്. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഷാരൂഖ് ഖാന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

 

ആസിഡ് ആക്രമണത്തിന്റെ ഇരകൾക്കായിട്ടാണ് ഷാരൂഖിന്റെ നേതൃത്വത്തിൽ മീർ ഫൗണ്ടേഷൻ രൂപീകരിച്ചത്. ഇപ്പോൾ കോവിഡ് പ്രതിരോധത്തിലും ഫൗണ്ടേഷൻ പ്രവർത്തിച്ചു വരുന്നു. ഷാരൂഖ് ഖാനും മീർ ഫൗണ്ടേഷനും ആരോഗ്യ മന്ത്രി കെ കെ ശൈലജ നന്ദി അറിയിച്ചു.

November 11, 2020, 20:54 pm

Advertisement

Advertisement