20 Monday
January , 2020
6.40 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

അമിത് ഷാ ചരിത്രക്ലാസിൽ ശ്രദ്ധിക്കാത്തതിന്റെ കുഴപ്പം: വിഭജന പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച് ശശി തരൂർ

December 11, 2019, 09:16 am

ന്യൂഡൽഹി: മതത്തിന്റെ പേരിൽ രാഷ്ട്രത്തെ വിഭജിച്ചതിനു കാരണക്കാർ കോൺ​ഗ്രസാണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് എം പി ശശിതരൂർ. ഹിന്ദു മഹാസഭയും മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ് ലിം ലീ​ഗും മാത്രമായിരുന്നു രണ്ടു രാജ്യ സിദ്ധാന്തത്തിനു വേണ്ടി വാദിച്ചതെന്നു ചൂണ്ടിക്കാട്ടി ശശി തരൂർ അമിത് ഷാ ചരിത്രക്ലാസിൽ ശ്രദ്ധിക്കാത്തതാണ് ഇത്തരം പ്രസ്താവനയ്ക്കു കാരണമെന്നും പരിഹസിച്ചു.

 

ബിജെപിയുടെ ഭുരിപക്ഷ ഹിന്ദി, ഹിന്ദുത്വ, ഹിന്ദുസ്ഥാൻ നീക്കത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെട്ടുവരികയാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ ലോക്മാറ്റ് നാഷനൽ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ ദക്ഷിണേന്ത്യ സ്വീകരിക്കില്ല.

 


ദേശവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള അമിത് ഷായുടെ നീക്കം പ്രാദേശിക കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ​ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും.

 

സ്വാതന്ത്ര്യ സമരകാലത്ത് ഏവരെയും പ്രതിനിധാനം ചെയ്തതും എല്ലാ മതക്കാരുമുള്ള ഇന്ത്യക്കു വേണ്ടി നിലകൊണ്ടതും കോൺ​​ഗ്രസ് മാത്രമായിരുന്നുവെന്നും അദ്ദേഹം പഞ്ഞു. ഇക്കാലത്ത് കോൺ​ഗ്രസിനെ നയിച്ചത് മൗലാന ആസാദ് എന്ന മുസ് ലിം ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 1945 വരെ കോൺ​ഗ്രസിന്റെ അധ്യക്ഷനായിരുന്നത് മൗലാന ആസാദായിരുന്നു.

 

ദേശീയത നിർണയിക്കുന്ന ഘടകം മതമാവുന്നതതിനെ കോൺ​ഗ്രസ് അടിസ്ഥാനപരമായി എതിർത്തിരുന്നു. ബിജെപി എല്ലാറ്റിനും കോൺ​ഗ്രസിനെയാണ് പഴിക്കുന്നത്. കോൺ​ഗ്രസും ജവഹർലാൽ നെഹ്രുവുമാണ് എല്ലാത്തിനും കാരണക്കാരെന്ന് അവർ പറയുന്നു. ഡൽഹിയിൽ നാളെ മോശം കാലാവസ്ഥയാണെങ്കിൽ അവർ അതിനും നെഹ്രുവിന് മേൽ പഴി ചാരുമെന്നും തരൂർ പരിഹസിച്ചു.

 

 

ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനെ തുടർന്ന് കശ്മീരിൽ പ്രശ്നങ്ങളുണ്ടാകുമെന്ന പ്രതിപക്ഷ മുന്നറിയിപ്പ് യാഥാർഥ്യമായില്ലല്ലോ എന്ന ചോദ്യത്തിന് ജനങ്ങളെ തെരുവിൽ സൈന്യം അടിച്ചമർത്തുകയാണെന്നു വ്യക്തമാക്കി. കശ്മീരിൽ ദിവസത്തിൽ മൂന്നുമണിക്കൂർ മാത്രമാണ് കടകൾ തുറക്കുന്നത്. ജനജീവിതം ദുസ്സഹമാണവിടെ. ഏവർക്കും അവരവരുടെ ജീവിതം നയിക്കാനും പ്രതിഷേധിക്കാനും അവസരം ലഭിക്കുമ്പോൾ മാത്രമാണ് ജനജീവിതം സാധാരണനിലയിലെത്തുകയുള്ളൂവെന്നും തരൂർ കൂട്ടിച്ചേർത്തു.

December 11, 2019, 09:16 am

Advertisement