26 Wednesday
February , 2020
1.25 PM
livenews logo
flash News
ഡൽഹി കലാപം: ഫേസ്ബുക്ക് ലൈവിൽ കൊലവിളി മുഴക്കിയ ആർഎസ്എസുകാരനെ കേരള പോലിസ് അറസ്റ്റ് ചെയ്തു ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു; ഞായറാഴ്ച രാവിലെ വരെ കൊല്ലപ്പെട്ടത് 20 പേർ ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി; കൊല്ലപ്പെട്ടവരിൽ പിഞ്ചുകുഞ്ഞും ​ഗുജറാത്ത് മോഡൽ ഡൽഹിയിലെത്തി; ട്രംപിന്റെ സന്ദർശനവും ഡൽഹി കലാപവും ചേർത്തുവച്ച് ടെല​ഗ്രാഫിന്റെ മുൻപേജ് കലാപത്തിൽ പരിക്കേറ്റവർക്ക് ആശുപത്രിയിലെത്താനും അടിയന്തര ചികിൽസ നൽകാനും വഴിയൊരുക്കണമെന്ന് ഡൽഹി പോലിസിനോടു കോടതി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം തുടങ്ങിയത് ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രകോപന പ്രസം​ഗത്തിനു പിന്നാലെ ഡൽഹിയിലെ സംഘപരിവാര കലാപത്തിനിടെ മരിച്ചവരുടെ എണ്ണം 13 ആയി ഡൽഹിയിൽ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി; എഴുപതിലേറെ പേർക്ക് വെടിയേറ്റു ഡൽഹിയിൽ മുസ് ലിം പള്ളിയാക്രമിച്ച് കാവിക്കൊടി നാട്ടി സംഘപരിവാര ആക്രമണം

എന്റെ ജനതയെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിൽ പങ്കാളിയാകാനാവില്ല; ഷെഹ്‌ല റാഷിദ് രാഷ്ട്രീയം അവസാനിപ്പിച്ചു


ശ്രീനഗര്‍: കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങളും നേതാക്കളുടെ വീട്ടുതടങ്കല്‍ തുടരുന്നതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷിദ്. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് ഷെഹ്‌ല പ്രഖ്യാപിച്ചു. ഇന്ന് ട്വിറ്ററിലൂടെയാണ് ഷെഹ്‌ല നിര്‍ണായക പ്രഖ്യാപനം നടത്തത്. 

 

വരാനിരിക്കുന്ന കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും കശ്മീരില്‍ നടക്കുന്ന അടിച്ചമര്‍ത്തലിനെ ഇത് നിയമാനുസൃതമാക്കുമെന്നും അവര്‍ പറഞ്ഞു. ജമ്മു കശ്മീരിലെ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറാന്‍ തീരുമാനമെടുക്കാന്‍ തന്നെ നിര്‍ബന്ധിതയാക്കിയെന്ന് അവര്‍ പറയുന്നു. കശ്മീരിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ സ്ഥാപിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിലെ അംഗമാണ് ഷെഹ്‌ല.

 

കശ്മീരിലെ ജനങ്ങള്‍ രണ്ട് മാസത്തിലേറെക്കാലമായി സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു കഴിയുന്നു. ആംബുലന്‍സും മറ്റ് അടിയന്തര സേവനങ്ങളും ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീരില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ പോകുന്നു. കശ്മീര്‍ സ്വാഭാവികാവസ്ഥയിലാണെന്ന് കാണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമമാണിത്.

 

കശ്മീരിലെ തെരഞ്ഞെടുപ്പ് മുഖ്യധാരയുമായുള്ള തന്റെ ബന്ധം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കശ്മീരില്‍ അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടപ്പെട്ട എന്റെ ജനങ്ങളോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. എന്റെ ജനതയെ ക്രൂരമായി അടിച്ചമര്‍ത്തുന്നത് നിയമാനുസൃതമാക്കുന്നതില്‍ പങ്കാളിയാകാന്‍ കഴിയില്ല. മുഖ്യധാരയില്‍ ആയിരിക്കുക എന്നതിനര്‍ഥം ജനങ്ങളുടെ അടിസ്ഥാന താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍, ഒരാള്‍ക്ക് അത്തരമൊരു മുഖ്യധാരയുടെ ഭാഗമാകാന്‍ കഴിയില്ല. 

 

ജമ്മു കശ്മീരിലെ യുവാക്കള്‍ മുഖ്യധാരയിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയാണ് ഭരണകൂടം. അവര്‍ വരണമെന്ന് ഭരണകൂടം ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍, ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കഴിവുള്ളതാണ് ആ ഭരണകൂടമെന്ന് ആദ്യം അവര്‍ തന്നെ തെളിയിക്കണം. എന്നാല്‍ പതിറ്റാണ്ടുകളായി യുവാക്കളെ ഇവിടെ നിന്നെല്ലാം പുറത്താക്കുന്ന നടപടികള്‍ മാത്രമാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. ഒത്തുതീര്‍പ്പ് ആവശ്യമില്ലാത്ത എല്ലാ മുന്നണികളിലും ഞാന്‍ ഒരു പ്രവര്‍ത്തകയായി തുടരുകയും അനീതിക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുമെന്നും ഷെഹ്‌ല റാഷിദ് വ്യക്തമാക്കി.

 

സംസ്ഥാനത്തിന്റെ പ്രത്യേക പദവി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ പോരാട്ടം തുടരും. ഈ പോരാട്ടത്തില്‍ തന്നെയും തന്റെ സഹപ്രവര്‍ത്തകരേയും പിന്തുണയ്ക്കണെന്നും അവര്‍ അഭ്യര്‍ഥിച്ചു. ശ്രമിക്കാത്തതിന്റെ പേരിലായിരിക്കരുത് ഞങ്ങളുടെ പരാജയം. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സത്യം വിളിച്ചുപറയേണ്ടത് അത്യാവശ്യമാണ്. ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരി ജനതയ്‌ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള സത്യം തുറന്നു കാണിച്ചതിന്റെ പേരില്‍ എനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. എന്നാല്‍ ഇതൊന്നും തന്നെ പിന്തിരിപ്പിക്കില്ല. തന്റെ ശബ്ദം ആവശ്യമാണെന്ന് തോന്നുന്നിടത്തെല്ലാം താന്‍ തുടര്‍ന്നും സംസാരിക്കും ഷെഹ്‌ല റാഷിദ് വിശദമാക്കി.

 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ 65 ദിവസമായി കശ്മീരില്‍ ഉപരോധം തുടരുകയാണ്. രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരുമാണ് തടങ്കലില്‍ കഴിയുന്നത്.

October 09, 2019, 20:23 pm

Advertisement