24 Tuesday
November , 2020
5.00 PM
livenews logo
flash News
പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ പാലത്തായി ഇരയെ അധിക്ഷേപിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

'സല്യൂട്ട്' വിക്കറ്റ് സെലിബ്രേഷൻ കുട്ടികളെ പഠിപ്പിച്ച് ഷെൽഡൺ കോട്രൽ; ലോ​ക ശിശുദിനത്തിൽ വൈറലായി താരത്തിന്റെ പഴയ വീഡിയോഇന്റർനാഷനൽ ക്രിക്കറ്റിൽ വിക്കറ്റ് സെലിബ്രേഷൻ കൊണ്ട് ആരാധക ഹൃദയങ്ങളിൽ ഇടംപിടിച്ച താരമാണ് വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ ഷെൽഡൺ കോട്രൽ. ആഘോഷങ്ങളുടെ കാര്യത്തിൽ എപ്പോഴും ഒരുപടി മുന്നിൽ നിൽക്കുന്ന വിൻഡീസ് നിരയിലെ ഏറ്റവും അപകടകാരിയായ ബൗളർ കൂടിയാണ് കോട്രൽ. 

 

താരത്തിന്റെ സല്യൂട്ട് വിക്കറ്റ് സെലിബ്രേഷൻ 2019 ക്രിക്കറ്റ് ലോകകപ്പ് കാലത്ത് വലിയ ചർച്ചയായിരുന്നു. വിക്കറ്റ് നേടിയാലുടൻ പട്ടാളക്കാരുടെ മാതൃകയിൽ സല്യൂട്ടടിക്കുന്നതാണ് കോട്രലിന്റെ ശൈലി. താൻ കൂടി അം​ഗമായ ജമൈക്കൻ പട്ടാളത്തിലെ സൈനികരോടുള്ള ആദരസൂചകമായാണ് ഇങ്ങനെ ചെയ്യുന്നതെന്ന് താരം നേരത്തെ വെളിപ്പെടുത്തിയതാണ്. മുൻപ് കരീബിയൻ പ്രീമിയർ ലീ​ഗിൽ സല്യൂട്ട് വിക്കറ്റ് സെലിബ്രേഷൻ നിരവധി തവണ നടത്തി കൈയടി നേടിയ കോട്രൽ, കഴിഞ്ഞ വേൾഡ് കപ്പോടെയാണ് കൂടുതൽ പ്രശസ്തനാവുന്നത്. 

 

എന്നാലിപ്പോൾ തന്റെ അസാധാരണ വിക്കറ്റ് സെലിബ്രേഷൻ കുട്ടികളെ പഠിപ്പിക്കുന്ന കോട്രലിന്റെ വീഡിയോ സോഷ്യൽ മീഡിയയിലാകെ തരം​ഗമായിരിക്കുകയാണിപ്പോൾ. ലോക ശിശുദിനമായ ഇന്നലെ വിൻഡീസ് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ഔദ്യോ​ഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച കോട്രലിന്റെ പഴയ വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. 

 

"രാജ്യം ആ​ഗോള ശിശുദിനം ആഘോഷിക്കുന്നുവെന്നും കുട്ടികൾക്ക് ലോകത്തെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്നും പറഞ്ഞാണ് വിൻഡീസ് ക്രിക്കറ്റ് അധികൃതർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുട്ടികളെ പടിപടിയായി തന്റെ വിക്കറ്റ് സെലിബ്രേഷൻ പഠിപ്പിക്കുന്ന കോട്രലിന്റെ രം​ഗങ്ങളടങ്ങിയതാണ് വീഡിയോ. ഇരുപതോളം വരുന്ന കുട്ടികളുടെ മുന്നിൽ കോട്രൽ ആദ്യം തനിച്ച് തന്റെ സെലിബ്രേഷൻ അവതരിപ്പിച്ചു കാണിക്കുന്നുണ്ട്. തുടർന്നാണ് കുട്ടികളെ കൂടി കൂടെ കൂട്ടുന്നത്. 

 


കോട്രലിനു മുൻപും സമാന വിക്കറ്റ് സെലിബ്രേഷൻ നടത്തി കൈയടി നേടിയ അപൂർവം താരങ്ങളുമുണ്ട്. വിൻഡീസ് ക്രിക്കറ്റർ കൂടിയായ മർലോൺ സാമുവൽസാണ് അക്കൂട്ടത്തിൽ ഒരാൾ. ബെൻ സ്റ്റോക്സിനെ പുറത്താക്കി സാമുവൽസ് നടത്തിയ സല്യൂട്ട് സെലിബ്രേഷനും ഇം​​ഗ്ലണ്ടിനെ കീഴടക്കി പാക് ടീം ഒന്നാകെ ചെയ്ത സല്യൂട്ടുമൊക്കെ പലകുറി ചർച്ചയായതാണ്. നേരത്തെ കോട്രലിനെ സിക്സറിനു പറത്തി ബെൻസ്റ്റോക്സ് തിരിച്ച് സല്യൂട്ടടിച്ചതും ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ കോട്രൽ ചഹലിനു മുന്നിൽ വിക്കറ്റിൽ കുടുങ്ങിയപ്പോൾ മുഹമ്മദ് ഷമി സല്യൂട്ടടിച്ചതുമൊക്കെ ഏറെ പ്രിയമുള്ള വാർത്തകളായിരുന്നു.

November 21, 2020, 15:30 pm

Advertisement

Advertisement