20 Monday
January , 2020
4.51 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

സവർക്കറെ അവഹേളിക്കരുത്; അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല: രാഹുൽ ​ഗാന്ധിയോട് ശിവസേന

December 14, 2019, 21:21 pm

സവർക്കറെ അവഹേളിക്കരുതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും മഹാരാഷ്ട്രയിലെ കോൺ​ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ആണ് വിഷയത്തിൽ ട്വീറ്റ് ചെയ്തത്. ഇന്ത്യയിൽ നടമാടുന്നത് മോദിയുടെ മേക്ക് ഇൻ ഇന്ത്യയല്ല റേപ്പ് ഇൻ ഇന്ത്യയാണെന്ന പരാമർശത്തിൽ രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യം നിരാകരിച്ചുകൊണ്ട് രാഹുൽ നടത്തിയ പ്രസ്താവനയാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. മാപ്പ് പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ലെന്നും  രാഹുൽ ​ഗാന്ധിയാണെന്നുമാണ് രാഹുൽ ​ഗാന്ധി ബിജെപിക്കെതിരേ ആഞ്ഞടിച്ചത്.

 

സത്യം പറഞ്ഞതിന് താനൊരിക്കലും മാപ്പ് പറയില്ല. ഞാൻ മരിച്ചേക്കാം. പക്ഷേ സത്യം പറഞ്ഞതിന്റെ പേരിൽ ഞാനൊരിക്കലും മാപ്പ് പറയില്ല. ഒരു കോൺ​ഗ്രസ്സുകാരനും അങ്ങനെ ചെയ്യില്ല. ഇന്ത്യയുടെ സാമ്പത്തികരം​ഗം തകർക്കുന്നതിന് മോദിയും കൂട്ടാളി അമിത് ഷായുമാണ് ഈ രാജ്യത്തോട് മാപ്പ് പറയേണ്ടതെന്നും രാഹുൽ പറയുകയുണ്ടായി. ഡൽഹി രാംലീല മൈതാനിയിൽ ഭാരത് ബച്ചാവോ എന്ന പേരിൽ കോൺ​ഗ്രസ് നടത്തിയ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ​ഗാന്ധി.

 

ആൻഡമാനിലെ സെല്ലുലാർ ജയിലിൽ നിന്ന് മോചിതനാവുന്നതിന് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവത്തെ ഉദ്ദേശിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.

 

വീർ സവർക്കർ മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിനു മൊത്തം മാതൃകയാണ്. സവർക്കറുടെ നാമം രാജ്യത്തിനു തന്നെ അഭിമാനമാണ്. നെഹ്രുവിനെയും ​ഗാന്ധിയെയും പോലെ സവർക്കറും രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ചയാളാണ്. ഇത്തരം ബിംബങ്ങൾ ആദരിക്കപ്പെടണം. ഇക്കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ ട്വീറ്റ്.

 

മറ്റൊരു ട്വീറ്റിൽ തങ്ങൾ പണ്ഡിറ്റ് നെഹ്രുവിലും മഹാത്മാ ​ഗാന്ധിയിലും വിശ്വസിക്കുന്നുവെന്നും വീർ സവർക്കറെ അവഹേളിക്കരുതെന്നും  സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.

 

രാഹുൽ ​ഗാന്ധിയുടെ റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിനെതിരേ കഴിഞ്ഞദിവസം ബിജെപി എംപിമാർ ലോക്സഭയിൽ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടുന്നതിനായി ബിജെപി നടത്തിയ നാടകമായിരുന്നു ലോക്സഭയിലേതെന്ന വിമർശനവും ഇതിനിടെ ഉയർന്നു.

 

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവിഷയത്തിൽ ബിജെപിയോടു തെറ്റിയ ശിവസേന എൻസിപിയുടെയും കോൺ​ഗ്രസിന്റെയും പിന്തുണയോടെയാണ് ഭരണത്തിലെത്തിയത്.

December 14, 2019, 21:21 pm

Advertisement