15 Thursday
April , 2021
7.46 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ദേശീയ അവാർഡ് സിനിമ മോഷണമെന്ന് ആക്ഷേപംപൊന്നാനി: കുടുബ മൂല്യമുള്ള നോൺ ഫീച്ചർ സിനിമയ്ക്ക് ദേശീയ തലത്തിൽ അവാർഡ് ലഭിച്ച സിനിമ “ഒരു പാതിരാ സ്വപ്നം പോലെ” എന്ന സിനിമ അടിമുടി മോഷണമാണെന്ന് ആക്ഷേപം. “ചിറക്”എന്ന് പേരിട്ട് ഒരു വർഷം മുമ്പ് ചിത്രികരിച്ച ഷോർട്ട് ഫിലിമിന്റെ  സംഭാഷണവും കഥാപാത്രങ്ങളും സീനുകളുമടക്കം അതേപടി പകർത്തിവച്ചിരിക്കുകയാണെന്ന് സിനിമയിലെന്ന് നാടക പ്രവർത്തകനും ഷോർട്ട് ഫിലിം സംവിധായകനുമായ ഉദയഭാനു ആരോപിച്ചു.

 

ഫേസ്ബുക് പോസ്റ്റിലുടെയാണ് വിവാദമായ മോഷണ വിവരം ഉദയഭാനു പുറത്തുവിട്ടത്. ചിറകിൽ അഭിനയിക്കുകയും അതിന്റെ സാങ്കേതിക സഹായികളായി പ്രവർത്തിക്കുകയും ചെയ്തവരിൽ നിന്നാണ് “പാതിരാ സ്വപ്നം പോലെ എന്ന സിനിമയുടെ കഥയും സീക്വൻസും സംവിധായകൻ ശരൺ വേണുഗോപാലിന് ലഭിച്ചതെന്നാണ് ആരോപണം.

 

ഇവരെല്ലാം കൊൽകത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്. പൊന്നാനി എംഇഎസ് കോളജ് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ‘മൊസ്പൊ’യാണ് ചിറക് നിർമിച്ചത്. കോറാണെയെ തുടന്ന്  ഈ സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ചിറകിന്റെ പ്രമേയവും അതിലെ കഥാപാത്രങ്ങളും ഒരേ പോലെയാണ് സിനിമയിലും.

 

പുതുതലമുറയിലെ മകളെ അകാരണമായി സംശയിക്കുന്ന അമ്മയുടെ വേവലാതിയും ആകാംക്ഷയുമാണ് രണ്ട് സിനിമയിലേയും കഥാ തന്തു. ചിറകിലെ അമ്മയ്ക്ക് മുട്ടുവേദനയാണെങ്കിൽ പാതിരാസ്വപ്നത്തിലെ അമ്മയ്ക്ക് കാൻസറാണെന്ന വ്യത്യാസം മാത്രം. രണ്ടു സിനിമകളുടെ പ്രമേയങ്ങളുടെ സാമ്യത സാധാരണമാണെങ്കിലും അതിന്റെ മേക്കിങ്ങിന്റെയും സീനുകളുടേയും സാമ്യത മോഷണമാകുന്നത് ക്രിയേറ്റീവ് മേഖലയായ സിനിമയിൽ അനുവധിക്കാനാവില്ല. ഇതിന്റെ പേരിൽ നിയമനടപടിക്കൊന്നും പോവുന്നില്ലെങ്കിലും ഇത്തരം കള്ളനാണയങ്ങളെ തുറന്നു കാട്ടേണ്ടതുണ്ട്. ചിറക് ഉടനെ പൂർത്തിയാക്കി റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

 

 

March 23, 2021, 20:35 pm

Advertisement

Advertisement