4 Thursday
March , 2021
3.01 PM
livenews logo
flash News
നല്ലവരായി ജീവിക്കാന്‍ ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാകില്ല: മേയര്‍ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കെ സുരേന്ദ്രൻ രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട്

കർഷകസമരത്തെക്കുറിച്ച് ​ഗോപാൽ മേനോന്റെ ഹ്രസ്വചിത്രംകേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭരം​ഗത്തുള്ള കർഷകരെക്കുറിച്ച് ഡോക്യുമെന്ററി സംവിധായകൻ ​ഗോപാൽ മേനോന്റെ ​ഹ്രസ്വ ചിത്രം. മോദീ സർക്കാരിന്റെ നിയമം ഭരണഘടനാവിരുദ്ധമാണെന്നും അത് കർഷകരെ എവ്വിധമാണ് ബാധിക്കുകയെന്നും കർഷക നേതാക്കളെ ഉദ്ധരിച്ച് ചിത്രം വരച്ചുകാട്ടുന്നുണ്ട്.

 

നിയമം പിൻവലിക്കാതെ സമരത്തിൽ നിന്നു പിൻമാറില്ലെന്ന ഉറച്ച നിലപാട് സമരരം​ഗത്തുള്ള വിവിധ കാർഷിക സംഘടനകളുടെ നേതാക്കൾ ഉറക്കെ പ്രഖ്യാപിക്കുന്നത് ചിത്രത്തിൽ കാണാം. ഡൽഹിയിലെ കൊടുംശൈത്യത്തെ അവ​ഗണിച്ചും ജീവൻ ത്യജിച്ചും സമരം തുടരുന്ന തങ്ങളോട് സർക്കാർ പുലർത്തുന്ന നിസ്സം​ഗതയെ അവർ ചോദ്യം ചെയ്യുന്നുണ്ട്.

 

ഇന്ത്യൻ സമൂഹത്തിന്റെ പരിച്ഛേദങ്ങളായി ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രവാസികളായി കഴിയുന്നവർ സമരത്തിന് ഐകദാർഢ്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്.

 

ആസ്ത്രേലിയ, കാനഡ, ഫിൻലാന്റ്, ഫ്രാൻസ്, ജർമനി, നെതർലന്റ്സ്, നോർവേ, സ്പെയിൻ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് റാലികൾ നടത്തിയും സം​ഗമങ്ങൾ സംഘടിപ്പിച്ചും ബാനറുകളും പ്ലക്കാർഡുകൾ ഉയർത്തിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസിസമൂഹങ്ങൾ രം​ഗത്തെത്തിയതെന്ന് ചിത്രം വ്യക്തമാക്കുന്നു.

 

രാജ്യത്തെ ജനസംഖ്യയിൽ അമ്പതു മുതൽ അറുപതു ശതമാനം വരെ കൃഷി ചെയ്താണ് നിത്യവൃത്തി ചെയ്യുന്നതെന്നും 90കളിൽ കാർഷിക മേഖലയിൽ സ്വകാര്യവൽക്കരണം നടത്തിയതിനെ തുടർന്ന് ജീവിതോപാധികൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് കർഷകർ ജീവനൊടുക്കുകയുണ്ടായെന്ന വസ്തുതയും ചിത്രത്തിനൊടുവിൽ സംവിധായകൻ നൽകുന്നു. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രവാസി സംഘടനകളുടെ പേരും എൻഡ് കാർഡായി കാണിക്കുന്നുണ്ട്.  

 

​ഗോപാൽ മേനോനാണ് ചിത്രത്തിന്റെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. വി അരുൺ കുമാർ(ഇന്ത്യ), നവകിരൺ നാത് എന്നിവരാണ് കാമറ കൈകാര്യം ചെയ്തത്. കർഷകരുടെ സംഭാഷണങ്ങൾക്ക് ഇം​ഗ്ലീഷ് പരിഭാഷ നൽകിയത് ലളിത മേനോൻ, ജ്യോതിദാസ് കെവി, നവകിരൺ നാഥ് എന്നിവരാണ്.

 

January 09, 2021, 22:06 pm

Advertisement

Advertisement