13 Thursday
August , 2020
11.38 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

കേസ് വിവരങ്ങൾ പരസ്യമാക്കിയ ഐജി ശ്രീജിത്തിനെ മാറ്റിയേ തീരൂ; പൊലീസ് നോക്കേണ്ടത് കുട്ടിയുടെ മൊഴി മാത്രമെന്ന് റിട്ട. എസ്പി ജോർജ് ജോസഫ്


 

ഷിയാസ് ബിൻ ഫരീദ്

 

കണ്ണൂർ പാലത്തായിയിൽ പത്തു വയസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവും അധ്യാപകനുമായ പ്രതി പത്മരാജന് അനുകൂലമായും ഇരയായ പെൺകുട്ടിയെ വ്യാജ പരാതിക്കാരിയാക്കിയും അപരിജതനോട് ഫോൺ സംഭാഷണം നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തലവൻ ഐജി ശ്രീജിത്തിനെതിരെ റിട്ട. എസ്പി ജോർജ് ജോസഫ്. ഒരു അന്വേഷണ ഉദ്യോ​ഗസ്ഥനും കേസ് വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ പാടില്ലെന്നും അത്തരമൊരു തെറ്റ് ചെയ്ത ഐജി ശ്രീജിത്ത് ആ സ്ഥാനത്തിരിക്കാൻ യോ​ഗ്യനല്ലെന്നും ജോർജ് ജോസഫ് ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. അയാളെ ആ ചുമതലയിൽ നിന്നും അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയേ തീരൂ എന്നും റിട്ട. എസ്പി ജോർജ് ജോസഫ് തറപ്പിച്ചു പറഞ്ഞു.

 

പോക്സോ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന ഒരാളുടെ ചോദ്യത്തോട് പെൺകുട്ടിയെ അപമാനിച്ചും പ്രതിയെ ന്യായീകരിച്ചും ഐജി ശ്രീജിത്ത് ഐപിഎസ് നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. പോക്സോ ചുമത്താനുള്ള യാതൊരു തെളിവുകളും ഇപ്പോൾ ഇല്ല എന്നായിരുന്നു അതിൽ ഐജിയുടെ വാദം. പ്രതി പത്മരാജൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന രീതിയിൽ പ്രതിഭാ​ഗം അഭിഭാഷകൻ പോലും പറയാത്ത വിധത്തിലായിരുന്നു ഐജി ശ്രീജിത്തിന്റെ വാദങ്ങൾ. ഇതിനെതിരെ ശക്തമായ പ്രതിഷേധം കത്തിനിൽക്കുന്ന സാഹചര്യത്തിൽ പ്രതികരണം തേടിയപ്പോഴായിണ് റിട്ട. എസ്പി ജോർജ് ജോസഫ് ഇക്കാര്യം പറഞ്ഞത്.

 

തന്നെ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞ ദിവസങ്ങളിലാന്നും താൻ സ്കൂളിൽ വന്നിട്ടില്ല, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അനുസരിച്ച് ആ ദിവസങ്ങളിൽ അവിടെയുണ്ടായിരുന്നില്ല എന്നൊക്കെയാണ് പ്രതിയുടെ വാദങ്ങൾ. ഇതൊക്കെ അതേപടി ഐജി ശ്രീജിത്ത് പറയുകയാണ്. ഇതിൽ നിന്നു മനസ്സിലാവുന്നത് ഐജി ശ്രീജിത്തിന് അന്വേഷണം അറിയില്ല എന്നാണ്. കേവലം നാലാം ക്ലാസിൽ പഠിക്കുന്നൊരു കുട്ടിയെ സംബന്ധിച്ചിടത്തോളം ആ മൊഴിക്കും മെഡിക്കൽ റിപ്പോർട്ടിനും ആണ് പ്രാധാന്യം. 

 

അല്ലാതെ, പറയുന്ന തിയതിക്ക് പ്രസക്തിയില്ല. മുതിർന്ന സ്ത്രീകൾ ആണെങ്കിൽ പോലും ഒരു പീഡനം ആണെങ്കിലൊക്കെയേ ചിലപ്പോൾ തിയതി കൃത്യമായി ഓർത്തിരിക്കൂ. ഇവിടെ പ്രതി പല ദിവസങ്ങളിൽ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. അതൊന്നും ഒരിക്കലും ഓർക്കാൻ പറ്റില്ല. അപ്പോൾ അന്വേഷണ ഉദ്യോ​ഗസ്ഥർ ഇങ്ങനെയൊക്കെ പറയുമ്പോൾ കോടതി ആ കേസ് വിട്ടുകളയും. ആ രീതിയിലല്ല അന്വേഷണ ഉദ്യോ​ഗസ്ഥൻ അന്വേഷണം നടത്തേണ്ടത്. ആ രീതിയിൽ അല്ല ഒരു അന്വേഷണ ഏജൻസി അന്വേഷണം നടത്തേണ്ടത്.

 

ഒരു കുട്ടി പറയുന്ന തിയതികൾ പലപ്പോഴും തെറ്റും. അതൊക്കെ കറക്ട് കണ്ടുപിടിക്കേണ്ടത് അന്വേഷണ ഉദ്യോ​ഗസ്ഥനാണ്. കുട്ടിയെ സംബന്ധിച്ചിടത്തോളം പീഡനമേറ്റതായി തെളിഞ്ഞ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഒന്നും നോക്കാനില്ല, കുട്ടിയുടെ മൊഴിയുടെ വൈരുധ്യം ഉണ്ടെങ്കിലും അതാരാണെന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. ഇര പ്രായപൂർത്തിയാവാത്ത ആളായതിനാൽ എന്തായാലും പോക്സോ ഉണ്ട്. എന്തായാലും ഒരു കുറ്റവാളി ഉണ്ടല്ലോ. അതാരാണെങ്കിലും കണ്ടുപിടിച്ചല്ലേ ഒക്കൂ. അപ്പോൾ ആ രീതിയിലാണ് അന്വേഷണം പോകേണ്ടത്. 

 

രണ്ടാമത്, 90ാം ദിവസം കൊണ്ടുപോയി കുറ്റപത്രം സമർപ്പിച്ചപ്പോൾ അതിൽ പോക്സോ ഒഴിവാക്കി അതിൽ നിസാര വകുപ്പുകളേ ഉള്ളൂ. അതുകൊണ്ട് കോടതി ജാമ്യം കൊടുത്തു. അപ്പോൾ ഒരിക്കലും അന്വേഷണ ഉദ്യോ​ഗസ്ഥൻ കേസ് വിവരങ്ങൾ ഇങ്ങനെയൊന്നും വിളിച്ചുപറയാൻ പാടില്ല. ഇത് അന്വേഷണം അറിയില്ലാത്തത് കൊണ്ടാണെന്നും അട്ടിമറിയാണെന്നും പറയാം. പൊലീസ് ഒരിക്കലും കേസന്വേഷണത്തിൽ രാഷ്ട്രീയമോ പദവിയോ സമ്പത്തോ ജാതിയോ ഒന്നും നോക്കാൻ പാടില്ല. പക്ഷേ ഇതിൽ തെറ്റ് പറ്റിപ്പോയി. ഹൈക്കോടതി ഇതിൽ കൃത്യമായി നിരീക്ഷണം നടത്തി തുടരന്വേഷണം നിർദേശിച്ചിട്ടുണ്ട്. 

 

മറ്റൊരു സുപ്രധാന കാര്യമുണ്ട്- ഈ കുട്ടി ആദ്യമായി മൊഴി നൽകിയത് ആർക്കാണ്? ചൈൽഡ് ലൈനിന്റെ ആൾക്കാരോടാണ്. ആ മൊഴിക്കാണ് പ്രാധാന്യം. ഇതുൾപ്പെടെ കുട്ടി ആർക്കൊക്കെയാണോ മൊഴി നൽകിയിട്ടുള്ളത് അതാണ് നോക്കേണ്ടത്. കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനുള്ള കഴിവ് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വേണം. അല്ലാത്തവർ പൊലീസ് വകുപ്പിന് അനുയോജ്യരല്ല. ഇത്തരമൊരു കുറ്റം ചെയ്തതോടെ ഐജി ശ്രീജിത്തിന് അന്വേഷണ സംഘത്തലവൻ സ്ഥാനത്ത് ഇരിക്കാൻ യോ​ഗ്യനല്ല. അയാളെ മാറ്റണം. അതിനു പകരം അയാളുടെ കീഴിലുള്ള രണ്ട് ഉദ്യോ​ഗസ്ഥരെ കൊണ്ടുവന്നത് തട്ടിപ്പാണ്.

 

ഒരുദ്യോ​ഗസ്ഥനും അങ്ങനെയൊന്നും ചെയ്യാൻ പാടില്ല. അയാളെ അന്വേഷണ ഉദ്യോ​ഗസ്ഥൻ സ്ഥാനത്തു നിന്നു മാറ്റിയേ പറ്റൂ. അയാളുടെ ഭാ​ഗത്തു നിന്നും വീഴ്ചയുണ്ടായതായി കോടതി തന്നെ നിരീക്ഷിച്ച സാഹചര്യത്തിൽ ഇനിയൊരു നിമിഷം പോലും ഈ കേസിന്റെ അന്വേഷണമോ, മേൽനോട്ടമോ ആയി ബന്ധപ്പെട്ട് അയാളെ നിർത്താൻ പാടില്ല- റിട്ട. എസ്പി ജോർജ് ജോസഫ് വിശദമാക്കി. നേരത്തെ, ജസ്റ്റിസ് കമാൽ പാഷയും ഇതേ വിഷയത്തിൽ ഐജി ശ്രീജിത്തിനെതിരെ രം​ഗത്തുവന്നിരുന്നു. 

 

ഒരു കാരണവശാലും പൊറുക്കാവുന്ന നടപടിയല്ല ഐജി ശ്രീജിത്തിന്റേത്. അന്വേഷണ ഉദ്യോ​ഗസ്ഥൻ ഒരിക്കലും ജനങ്ങളുമായി ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കാൻ പാടില്ല. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നത് അവരുടെ മേലധികാരികൾക്കും കോടതികൾക്കും മാത്രമാണ്. അല്ലാതെ പൊതുജനങ്ങളോട്, അവരെത്ര ഉന്നതരാണെങ്കിലും അറിയിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും ജസ്റ്റിസ് കമാൽ പാഷ ചൂണ്ടിക്കാട്ടിയിരുന്നു.

 

ഐജി ശ്രീജിത്തിനെ മാറ്റണമെന്നും വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് ചുമതല നൽകണമെന്നും പോക്സോ ഉൾപ്പെടുത്തണമെന്നും പീഡിപ്പിച്ച രണ്ടാമനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നതുൾപ്പെടുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വലിയ പ്രതിഷേധമാണ് കേരളമൊട്ടാകെ നടക്കുന്നത്. വനിതാ സംഘടനകളുടേയും ആക്ടിവിസ്റ്റുകളുടേയും സാസ്കാരിക- മനുഷ്യാവകാശ പ്രവർത്തകരുടേയും വിദ്യാർഥി സംഘടനകളുടേയും നേതൃത്വത്തിലാണ് വിവിധ സമരങ്ങൾ. കൂടാതെ, കുട്ടിയുടെ മാതാവടക്കം നിരവധി പേർ ഐജി ശ്രീജിത്തിനെ നടപടിയാവശ്യപ്പെട്ടും ഇയാളെ മാറ്റണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ഇത് അറിഞ്ഞഭാവം പോലും അദ്ദേഹം കാണിച്ചിട്ടില്ല. കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ ഇന്ന് വീടകങ്ങളിൽ ഉപവസിക്കുകയും ചെയ്തിരുന്നു. 

 

ഈ മാസം 17നാണ് ഐജിയുടെ ഫോൺ സംഭാഷണം പുറത്തുവന്നത്. ഭാഗിക കുറ്റപത്രം മാത്രം സമർപ്പിച്ച, ഇപ്പോഴും അന്വേഷണം പൂർത്തിയാകാത്ത ഒരു കേസിലെ കുറ്റപത്രത്തെ സംബന്ധിച്ചാണ് ഐജി ഒരാളോട് വിവരിച്ചത്. അന്വേഷണം പൂർത്തിയായില്ലെന്ന് ക്രൈംബ്രാഞ്ച് തന്നെ കോടതിയെ അറിയിച്ച കേസിൽ തുടർനടപടികളെ അട്ടിമറിക്കുന്നതും ഇരയായി പെൺകുട്ടിയെ അപമാനിക്കുന്നതും പ്രതിയെ നിരപരാധിയാക്കുന്നതുമാണ് ഫോൺ സംഭാഷണത്തിലെ പരാമർശങ്ങളെല്ലാം. സുപ്രീംകോടതി നിർദേശത്തിന്റെ ന​ഗ്നമായ ലംഘനമുൾപ്പെടെ ഏഴു തരം കുറ്റങ്ങളാണ് ഇതിലൂടെ ഐജി നടത്തിയിരിക്കുന്നത്. മാത്രമല്ല, സാക്ഷിയായ പെൺകുട്ടിയുടെ പേരു വിവരങ്ങളും ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇത് പോക്സോ ആക്ട് പ്രകാരവും കുറ്റകരമാണെന്നിരിക്കെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മൗനം.

July 26, 2020, 21:14 pm

Advertisement

Advertisement