24 Friday
January , 2020
8.17 AM
livenews logo
flash News
പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി യാത്രാമധ്യേ എൻജിൻ തകരാറിലായി; ഇൻഡി​ഗോ വിമാനം മുംബൈയിൽ എമർജൻസി ലാന്റിങ് നടത്തി

ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് വിടണം; ടി പി സെൻകുമാർ

January 14, 2020, 20:56 pm

പാലക്കാട്: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ ശക്തമായി രം​ഗത്തുവന്ന അഡ്വ. ഹരീഷ് വാസുദേവനെ പാക്കിസ്താനിലേക്ക് അയയ്ക്കണമെന്ന് മുൻ ഡിജിപിയും സംഘപരിവാർ സഹയാത്രികനുമായ ടി പി സെൻകുമാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും സെന്‍കുമാര്‍ ആരോപിച്ചു.

 

”മതന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍ഡിഎഫിനോ യുഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണം. ഹരീഷ് വാസുദേവനെയൊക്കെ അങ്ങനെ വിടേണ്ടതാണ്”, ടി പി സെന്‍കുമാര്‍ പാലക്കാട് പറഞ്ഞു.

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹരീഷ് വാസുദേവന്‍ രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരുന്നു. പൗരത്വ നിയമത്തില്‍ ഇന്ത്യയിലെ പൗരന്‍മാര്‍ പേടിക്കേണ്ടതില്ലെന്നും നിയമത്തില്‍ തുറന്ന ചര്‍യ്ക്ക് തയ്യാറാണെന്നും പറഞ്ഞ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

നേരത്തെ, ജവഹര്‍ലാല്‍ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥികള്‍ക്കെതിരെ വിവാദപരാമര്‍ശവുമായി ടി പി സെന്‍കുമാര്‍ രം​ഗത്തെത്തിയിരുന്നു. ജെഎന്‍യു ക്യാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലാണ് പെണ്‍കുട്ടികള്‍ ഉറങ്ങുന്നത്- എന്നായിരുന്നു സെൻകുമാറിന്റെ വാദം. 

January 14, 2020, 20:56 pm

Advertisement