12 Wednesday
May , 2021
7.46 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

പെട്രോൾ വാങ്ങാൻ ലോൺ നൽകി സിഖ് സംഘടന


 

ഒരു നിയന്ത്രണവുമില്ലാതെ ഇന്ധനവില കുതിച്ചുയരുമ്പോൾ പെട്രോൾ ലോൺ മേളയുമായി സിഖ് സംഘടനയുടെ പ്രതിഷേധം. ഓൾ ഇന്ത്യ സിങ് സ്റ്റുഡന്റ്സ് ഫെഡറേഷനാണ് ഝാർഖണ്ഡിലും ബിഹാറിലും പെട്രോൾ ലോൺ മേള സംഘടിപ്പിച്ചത്. ജംഷഡ്പൂരിലെ സാക്ഷി ​ഗുരുദ്വാരയിൽ ഞായറാഴ്ച മേള ഉദ്ഘാടനം ചെയ്തു.

 

വിലകൂടിയ ​ഗൃഹോപകരണങ്ങൾ പലിശരഹിതമായി തവണ വ്യവസ്ഥയിൽ അനായാസം ലഭ്യമാക്കുന്നതു പോലെയാണ് തങ്ങൾ പെട്രോൾ വായ്പ നൽകുന്നതെന്നും സംഘടനയുടെ കിഴക്കൻ യൂനിറ്റ് പ്രസിഡന്റ് സത്നം സിങ് ​ഗംഭീർ പറഞ്ഞു. വായ്പ വാങ്ങി വാങ്ങാൻ തക്ക വിലിപിടിപ്പുള്ള വസ്തുവായി പെട്രോൾ മാറിക്കഴിഞ്ഞുവെന്നാണ് ഈ വേറിട്ട പ്രതിഷേധത്തിലൂടെ തങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരും ഞായറാഴ്ചകളിൽ കൂടുതൽ ന​ഗരങ്ങൾ ഇത്തരം പെട്രോൾ വായ്പാ പരിപാടികൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

 

സംഘടന നൽകുന്ന സ്ലിപുമായി നിശ്ചിത പെട്രോൾ ബങ്കുകളിൽ പോവുന്നവർ ഒരു ലിറ്റർ പെട്രോളിന് ആദ്യതവണയായി പത്തുരൂപ നൽകിയാൽ മതിയാവും. സ്ലിപ് നൽകുന്നതിന് പകരം ചെക്കും സംഘടന വാങ്ങി വയ്ക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒന്നുമുതൽ വൈകീട്ട് അഞ്ചുവരെ നടന്ന പെട്രോൾ ലോൺ മേളയിൽ മുപ്പതിലധികം പേർ സ്ലിപ്പുകൾ വാങ്ങിയതായി സംഘടന അറിയിച്ചു. രാജ്യത്തിന്റെ വിവിധ ന​ഗരങ്ങളിൽ നൂറിനടുത്താണ് പെട്രോൾ വില.

 

അയൽ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പെട്രോൾ വിലകൾ കാണിക്കുന്ന പ്ലക്കാർഡുകളും സംഘടന വായ്പ മേള നടക്കുന്ന വേദിയിൽ പ്രദർശിപ്പിച്ചിരുന്നു.

 

February 23, 2021, 09:17 am

Advertisement

Advertisement