9 Thursday
July , 2020
7.56 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ വന്‍ സ്‌ഫോടനം; ആറ് മരണം; 17 പേർക്ക് പരിക്ക്


ചെന്നൈ: തമിഴ്നാട് കടലൂരിലെ നെയ്​വേലി ലി​ഗ്നൈറ്റ്​​ പ്ലാന്റിൽ ബോയിലർ പൊട്ടിത്തെറിച്ച്​ ആറ്​ ​മരണം. 17 പേർക്ക്​ പരിക്കേറ്റു. നെയ്​വേലി ലിഗ്നെെറ്റ്​ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റിലാണ്​ സ്​ഫോടനമുണ്ടായത്​. 

 

നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 70 ശതമാനത്തിലധികം പൊള്ളലേറ്റ 15ഓളം പേരുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.‌‌
രാവിലെ പത്ത് മണിയോടെ രണ്ടാം തെര്‍മലിലെ അഞ്ചാം ബോയിലറിലാണ് സ്‌ഫോടനം നടന്നത്.

 

തീയണക്കാനുള്ള ശ്രമങ്ങൾ അഗ്നിശമനസേന​ ഇപ്പോഴും തുടരുകയാണ്​. പ്ലാന്റിനുള്ളിൽ ചില ജീവനക്കാർ കുടുങ്ങിപ്പോയതായും ആശങ്കയുണ്ട്. പ്ലാന്റിലെ റെസ്‌ക്യൂ ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. നൂറോളം പേര്‍ ജോലി ചെയ്യുന്ന പ്ലാന്റാണിത്.

 

ഇത്​ രണ്ടാം തവണയാണ്​ പ്ലാന്റിൽ സ്​ഫോടനമുണ്ടാവുന്നത്​. നേരത്തെ മെയ്​ ഏഴിനും പ്ലാന്റിലെ ബോയിലർ പൊട്ടിത്തെറിച്ച്​​ ഏഴ്​ പേർക്ക്​ പരിക്കേറ്റിരുന്നു.

 

ചെന്നൈയിൽ നിന്ന്​ 180 കിലോ മീറ്റർ അകലെയാണ്​ പ്ലാന്റ്​ സ്ഥിതി ചെയ്യുന്നത്​. പ്രവർത്തനമില്ലാത്ത ബോയിലറിലാണ്​ സ്​ഫോടനമുണ്ടായതെന്ന്​ അധികൃതർ അറിയിച്ചു. 3,940 മെഗാവാട്ട്​ വൈദ്യുതിയാണ്​ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്നത്​​. 1470 മെഗാവാട്ട്​ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബോയിലറിലാണ്​ സ്​ഫോടനമുണ്ടായത്​. 

July 01, 2020, 14:24 pm

Advertisement