8 Wednesday
April , 2020
4.46 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

ആറു ചോദ്യങ്ങള്‍ പാകിസ്താന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെത്; കെ.എ.എസ് പരീക്ഷക്കെതിരെ ഗുരുതര ആരോപണവുമായി പി.ടി തോമസ്


 

തിരുവനന്തപുരം: ശനിയാഴ്ച നടന്ന കേരള അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷയില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഭാഗത്തുനിന്ന് നിന്നും ചോദിച്ച ആറു ചോദ്യങ്ങള്‍ പാകിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ നിന്നും അതേപടി കോപ്പി അടിച്ചതാണെന്ന ഗുരുതര ആരോപണവുമായി പി.ടി തോമസ് എം.എല്‍.എ രംഗത്ത്. 

2001ലും 2014ലുമായി പാകിസ്ഥാനില്‍ നടന്ന പരീക്ഷയിലേതാണ് ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ അതേപടി കോപ്പിയടിച്ചെന്നാണ് ആരോപണം. കെഎഎസ് പരീക്ഷയുടെ 63ാമത്തെ ചോദ്യം 2001ല്‍ നടന്ന പാകിസ്ഥാന്‍ പരീക്ഷയിലെ ആറാമത്തെ ചോദ്യമായിരുന്നു. കെഎഎസിലെ 64ാം ചോദ്യം പാകിസ്ഥാന്‍ പരീക്ഷയിലെ 13ാം ചോദ്യമായിരുന്നു. 66ാം ചോദ്യം 17ാം ചോദ്യമായി വന്നതാണ്. കെഎഎസിലെ 67 ചോദ്യം പാകിസ്ഥാനിലെ പരീക്ഷയിലെ 19ാം ചോദ്യമായി വന്നു. 69ാം ചോദ്യം 20ാം ചോദ്യമായി വന്നു. 70ാം ചോദ്യം 2014ലെ പാകിസ്ഥാന്‍ പരീക്ഷയിലെ ചോദ്യമാണ്. ഇതേക്കുറിച്ച്  സമഗ്രമായ അന്വേഷണം നടത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

പാകിസ്ഥാന്‍ തീവ്രവാദികള്‍ വല്ലതും പരീക്ഷാ നടത്തിപ്പില്‍ നുഴഞ്ഞുകയറിയോ എന്നും പരിശോധിക്കണം. കുത്തോ കോമയോ മാറ്റമില്ലാതെയാണ് ചോദ്യം പകര്‍ത്തിയിരിക്കുന്നതെന്നും പി.ടി തോമസ് ആരോപിച്ചു.അതേസമയം, എംഎല്‍എയുടെ ആരോപണം പി.എസ്.സി ചെയര്‍മാന്‍ തള്ളി. ആരോപണം പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടിയാണെന്ന് ചെയര്‍മാന്‍ എം.കെ സക്കീര്‍ പ്രതികരിച്ചു. കെ.എ.എസ് ചോദ്യങ്ങള്‍ തയ്യാറാക്കിയത് രാജ്യത്തെ പ്രമുഖരാണെന്നു അദ്ദേഹം പറഞ്ഞു.

മൂന്നര ലക്ഷത്തോളം പേരാണ് 1535 കേന്ദ്രങ്ങളിലായി ഇന്ന് ആദ്യ കെഎഎസ് പരീക്ഷ എഴുതിയത്. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞാണ് നിയമനം നല്‍കുക. ജൂണ്‍ മാസത്തോടെ മെയിന്‍ പരീക്ഷ നടക്കും. മെയിന്‍ പരീക്ഷയുടെ 300 മാര്‍ക്കും അഭിമുഖത്തിന്റെ 50 മാര്‍ക്കും അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക പുറത്തിറക്കുക. നവംബര്‍ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പി.എസ്.സി ഉദ്ദേശിക്കുന്നത്. 

 

February 25, 2020, 11:31 am

Advertisement