സ്മാർട്ട് ഫോണുകൾക്കുള്ള ജിഎസ്ടി പന്ത്രണ്ടിൽ നിന്ന് പതിനെട്ടായി ഉയർത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനം. ഇതോടെ സ്മാർട്ട് ഫോണുകൾക്കു വിലകൂടും. ധനമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ കൂടിയ സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ് ജിഎസ്ടി നിരക്ക് കൂട്ടാനുള്ള തീരുമാനം. ഏപ്രിൽ ഒന്നുമുതലാണ് വിലവർധനവ് പ്രാബല്യത്തിൽ വരിക. ഇതുവരെ ഫോണുകൾക്ക് പന്ത്രണ്ട് ശതമാനം ജിഎസ്ടിയും ബാറ്ററി അടക്കമുള്ള ഫോൺ ആക്സസറീസിന് 18 ശതമാനവും ആയിരുന്നു നികുതി നിരക്ക്.
നികുതിനിരക്കിൽ വൻതോതിൽ വർധനവ് ഉണ്ടാവുമെന്നതിനാൽ ഫോണുകളുടെ വിലയും അതിനനുസരിച്ച് വർധിച്ചേക്കും. ഫോൺവിൽപ്പനയിൽ ഇടിവുണ്ടാകുമെന്ന ആശങ്കയും ഇന്ത്യൻ സെല്ലുലാർ അസോസിയേഷൻ ചെയർമാൻ പങ്കജ് മോഹിന്ദ്രൂ പറഞ്ു.