25 Saturday
September , 2021
12.14 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

വിദ്വേഷ പ്രചാരണം; പാലാ ബിഷപ്പിനെതിരെ നിയമനടപടി വേണമെന്ന് സാംസ്കാരിക പ്രവർത്തകർ


 

മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക- സാമൂഹിക രംഗത്തെ പ്രമുഖർ. ഫാഷിസ്റ്റുകളുടെ നിരവധി കുതന്ത്രങ്ങളും രാഷ്ട്രീയ കളികളിൽ നിന്നും താരതമ്യേന രക്ഷപെട്ടു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നാൽ ദിവസങ്ങൾക്ക് പാലാ ബിഷപ്പ് നടത്തിയ ഉത്തരവാദിത്വരഹിതവും സാമുദായിക സ്പർധ ഉളവാക്കുന്നതുമായ 'നാർകോട്ടിക് ജിഹാദ്' പരാമർശം തീർത്തും വസ്തുതകൾക്ക് നിരക്കാത്തതും അപലപനീയവുമാണ്. 

 

കേരളത്തിൽ നാളുകളായി വിവിധ പേരുകളിൽ 'ജിഹാദ്' കൂട്ടിച്ചേർത്ത് പല നുണകളും ഫാഷിസ്റ്റുകൾ വിജയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. എന്നാൽ ഇപ്പോൾ സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് വമ്പിച്ച പിന്തുണ നൽകുന്ന തരത്തിലാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എത്തിയിരിക്കുന്നത്.

 

അസത്യവും അവാസ്തവവുമായ കാര്യങ്ങളെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും ചില ഘടകകക്ഷികൾ പിന്തുണച്ചു വന്നതും ആശങ്കാജനകമാണ്. കേരളത്തിലെ സമാധാനം കാംക്ഷിക്കുന്ന ജനതയെ ഭിന്നിപ്പിക്കുന്ന പ്രസ്‌താവന നടത്തിയ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുകയും ക്രമസമാധാന നില തകരാതെ സൂക്ഷിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. അതിനാൽ കേരളീയ ജനതയുടെ സൗഹാർദത്തെ തകർക്കുന്ന ഗുരുതര പ്രസ്‌താവന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ അടിയന്തര നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

സംയുക്ത പ്രസ്താവന

മുസ്‌ലീങ്ങൾക്കെതിരെ  വിദ്വേഷ പ്രചാരണം - പാലാ ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സാംസ്‌കാരിക - സാമൂഹിക രംഗത്തെ പ്രമുഖർ ഒപ്പു വച്ച സംയുക്ത പ്രസ്താവന 


സാമ്രാജ്യത്വ രാഷ്ട്രങ്ങൾ നുണകൾ പറഞ്ഞു പ്രചരിപ്പിച്ച് മറ്റു രാഷ്ട്രങ്ങളെ  ആക്രമിക്കുന്നത് ചരിത്രത്തിൽ നാം കണ്ടിട്ടുള്ളതാണ്. ഫാഷിസ്റ്റുകളുടെ നിരവധി കുതന്ത്രങ്ങളും രാഷ്ട്രീയ കളികളിൽ നിന്നും താരതമ്യേന രക്ഷപെട്ടു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് പാലാ ബിഷപ്പിന്റെ ഉത്തരവാദിത്വരഹിതവും സാമുദായിക സ്പർദ്ധ  ഉളവാക്കുന്നതുമായ ' നാർക്കോട്ടിക്സ് ജിഹാദ് ' എന്ന പരാമർശം തീർത്തും വസ്തുതകൾക്ക് നിരക്കാത്തതും അപലപനീയവുമാണ്.

കേരളത്തിൽ നിരവധി നാളുകളായി പല പേരിൽ ' ജിഹാദ് ' കൂട്ടിച്ചേർത്ത് പല നുണകളും ഫാഷിസ്റ്റുകൾ വിജയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. എന്നാൽ ഇപ്പോൾ സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് വമ്പിച്ച പിന്തുണ നൽകുന്ന തരത്തിലാണ് പാലാ ബിഷപ്പ്  മാർ ജോസഫ് കല്ലറങ്ങാട്ട് എത്തിച്ചേർന്നിരിക്കുന്നത്. സത്യസന്ധമല്ലാത്തതും അവാസ്തവികവുമായ കാര്യങ്ങൾക്ക് ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും ചില ഘടകകക്ഷികൾ പിന്തുണച്ചു വന്നതും ആശങ്കാജനകമാണ്.

കേരളത്തിലെ സമാധാനം കാംക്ഷിക്കുന്ന ജനതയെ ഭിന്നിപ്പിക്കുന്ന പ്രസ്‌താവന നടത്തിയ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുകയും ക്രമസമാധാന നില തകരാതെ സൂക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ആയതിനാൽ കേരളീയ ജനതയുടെ സൗഹാർദ്ദത്തെ തകർക്കുന്ന ഗുരുതരമായ പ്രസ്‌താവന നടത്തിയ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ അടിയന്തര നിയമ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചവർ

കെ സച്ചിദാനന്ദൻ

കെ അജിത

കെ കെ കൊച്ച്

ഡോ ജെ ദേവിക

സണ്ണി എം കപിക്കാട് 

മേഴ്‌സി അലക്‌സാണ്ടർ

ഡോ രേഖാ രാജ് 

ഡോ ആസാദ് 

ശീതൾ ശ്യം  

ഡോ എസ് പി ഉദയകുമാർ

ഡോ സോണിയ ജോർജ്

മൃദുലാ ദേവി എസ് 

ഭാസുരേന്ദ്ര ബാബു 

കെ കെ ബാബുരാജ് 

കെ എസ് ഹരിഹരൻ 

കെ ജി ജഗദീശൻ 

സി ആർ നീലകണ്ഠൻ  

അംബിക മറുവാക്ക് 

ശ്രീജ നെയ്യാറ്റിൻകര 

ഡോ രാജേഷ് കോമത്ത് 

എൻ സുബ്രമഹ്ണ്യൻ 

റെനി ഐലിൻ 

അജയകുമാർ 

അഡ്വ പി എ പൗരൻ 

ഡോ സാംകുട്ടി പട്ടംകരി 

ഗോപാൽ മേനോൻ 

സീന ഭാസ്കർ 

ജോളി ചിറയത്ത് 

ഡോ. സോയ ജോസഫ് 

ദിനു വെയിൽ 

ലക്ഷ്മി രാജീവ് 

അഡ്വ. മായാ കൃഷ്ണൻ 

എ എസ് അജിത് കുമാർ 

അഡ്വ. ഭദ്ര കുമാരി 

സുദേഷ് എം രഘു 

അമ്മിണി കെ വയനാട്

തനൂജ ഭട്ടതിരി 

അഡ്വ. കെ നന്ദിനി 

സുജ ഭാരതി 

അഡ്വ. കുക്കു ദേവകി 

അമ്പിളി ഓമനക്കുട്ടൻ 

ഒ പി രവീന്ദ്രൻ 

ഡോ. ധന്യ മാധവ് 

അഡ്വ. കെ എം രമ 

ശാന്തി രാജശേഖരൻ 

റീന ഫിലിപ്പ്

പ്രശാന്ത് സുബ്രമഹ്ണ്യൻ 

അപർണ ശിവകാമി 

അഭിലാഷ് പടച്ചേരി 


അഡ്വ സുജാത വർമ

September 14, 2021, 13:32 pm

Advertisement

Advertisement