25 Saturday
September , 2021
12.00 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ദാദാബായ് ട്രാവൽ സാമൂഹ്യ പ്രവർത്തകരെ ആദരിച്ചു


 

ജിദ്ദ: കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ ദാദാബായ് ട്രാവലിന്റെ നേത്രത്വത്തിൽ നടത്തിയ ചാർട്ടേർഡ് ഫ്‌ളൈറ്റ് സർവ്വീസുകളുടെ എണ്ണം ഇരുന്നൂറിൽ അധികം പിന്നിടുന്ന വേളയിൽ ഇതിനു സഹായിച്ച വിവിധ മേഖലകളിൽ ഉള്ളവരെ ആദരിച്ചു. ജിദ്ദ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകർ, ട്രാവൽ ഏജൻസികൾ, വിവിധ എയർ ലൈൻ കമ്പനികൾ എന്നിവരെയാണ് ആദരിച്ചത്. പരിപാടിയിൽ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ഹെഡ് മാലതി ഗുപ്ത മുഖ്യ അതിഥിയായിരുന്നു.

 

സൗദി അറേബ്യൻ എയർ ലൈൻ ജനറൽ മാനേജർ ശമീര് അൽ മുസൈബ് അലി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ച്ചാലതത്തിൽ 2020 മാർച്ച് 14 മുതലാണ് ഇന്ത്യ-സൗദി റഗുലർ വിമാന സർവീസുകൾ നിശ്ചലമായത്. അതിന് ശേഷം ഇത് വരെ ഇന്ത്യൻ പ്രവാസികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ  വന്ദേഭാരത് വിമാനങ്ങളും, ചാർട്ടേഡ് വിമാനങ്ങളും മാത്രമാണ് നിലവിൽ സർവ്വീസ് നടത്തുന്നത്.

 

ഇത്തരത്തിൽ 215 ഓളം ചാർട്ടേഡ് വിമാന സർവീസുകളാണ് ദാദാബായ് ട്രാവലിന്  കീഴിൽ മാത്രം നടത്തിയത്. ഇത് വഴി പത്തോളം സ്ട്രക്ച്ചർ കേസുകളുൾപ്പെടെ 55,000 ത്തിലധികം ഇന്ത്യൻ പ്രാവാസികളെ നാട്ടിലേക്കെത്തിക്കാൻ സാധിച്ചു. കൂടാതെ രോഗികൾക്കും, സാമ്പത്തിക പ്രയാസങ്ങളനുഭവിക്കുന്നവർക്കുമായി നിരവധി സൗജന്യ ടിക്കറ്റുകളും അനുവദിച്ചതായി ദാദാബായ് ട്രാവൽസിന്റെ കണ്ട്രി ഹെഡ് ഹാരിസ് ഷംസുദ്ദീൻ അറിയിച്ചു.

 

ചാർട്ടേഡ് വിമാന സർവ്വീസുകളുടെ എണ്ണം 200 കവിഞ്ഞതിന്റെ ആഘോഷത്തിനായി ദാദാബായ് ട്രാവൽസ് ജിദ്ദയിൽ സംഘടിപ്പിച്ച ചടങ്ങിൽ സൗദിയ എയർലൈൻസ് മേധാവികളും, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും പങ്കെടുത്തു.സൗദിയ എയർലൈൻസുമായി സഹകരിച്ചാണ്  175 ലധികം സർവ്വീസുകൾ നടത്തിയത്.

 

ദാദാബായിയുടെ സേവനം മികവുറ്റതാണെന്നും അതിനായി പ്രവര്ത്തിച്ച ദാദാബായിയുടെ മുഴുൻ ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്നും ചടങ്ങിൽ സംസാരിച്ച സൗദിയ എയർലൈൻസ് ജനറൽ മാനേജർ സമീർ അൽ മുസൈബ് അലി പറഞ്ഞു. ദാദാബായ് ജിദ്ദ മാനേജർ മുഹമ്മദ് അബൂബക്കർ വിവിധ പരിപാടികൾ നിയന്ത്രിച്ചു. ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

 

September 13, 2021, 19:40 pm

Advertisement

Advertisement