25 Saturday
January , 2020
5.09 PM
livenews logo
flash News
വുഹാൻ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; ചൈനയിൽ മരണം 41 ആയി ഫാത്തിമയുടെ ആത്മഹത്യ മാർക്ക് കുറഞ്ഞതിലെ മനോവിഷമം മൂലമെന്ന് ഐഐടി റിപ്പോർട്ട്; അധ്യാപകർക്ക് ക്ലീൻചിറ്റ് പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ് ഖാസിം സുലൈമാനിയുടെ വധത്തിൽ ഇറാന്റെ തിരിച്ചടി: കൂടുതൽ യുഎസ് സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക

'പ്രളയബാധിതരെ സഹായിക്കരുത്': സംഘപരിവാർ അജണ്ടയെ പൊളിച്ചടുക്കി പൊതുസമൂഹം

August 11, 2019, 13:15 pm

കേരളത്തെ ഒരിക്കൽ കൂടി പെരുമഴക്കെടുതിയും പ്രളയവും പിടികൂടിയപ്പോൾ ദുഷ്പ്രചരണവും വിരുദ്ധ നിലപാടും ആവർത്തിക്കുന്ന സംഘപരിവാർ ​ഗ്രൂപ്പുകളുടെ അജണ്ടയെ പൊളിച്ചടുക്കി പൊതുസമൂഹം. സോഷ്യൽമീ‍‍ഡിയയിലൂടെയാണ് പ്രളയബാധിതരെ സഹായിക്കരുത് എന്ന തരത്തിലുള്ള പ്രചരണങ്ങളുമായി സംഘപരിവാർ രം​ഗത്തിറങ്ങിയിരിക്കുന്നത്. മലബാർ ജില്ലകളിലെ പ്രളയബാധിതർക്ക് ഒരു രൂപ പോലും കൊടുക്കരുത് എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് മലയാളി സംഘപരിവാർ വാട്ട്സാപ്പ്, ഫേസ്ബുക്ക് ​ഗ്രൂപുകളിൽ നടക്കുന്നത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ സംഘപരിവാറിന്റെ പ്രതികൂല അജണ്ടകളെ ശക്തമായ രീതിയിലാണ്  കേരളീയ ജനതയും സർക്കാർ സംവിധാനങ്ങളും തകർക്കുന്നത്.

 

പ്രളയം അയ്യപ്പശാപമാണെന്നാണ് പതിവുപോലെ ഇത്തവണത്തേയും വാദം. സുദർശനം എന്ന വാട്ട്സാപ്പ് ​ഗ്രൂപ്പിലെ ചർച്ചയുടെ സ്ക്രീൻഷോട്ടുകളാണ് പുറത്തായിരിക്കുന്നത്. 'ഒരു രൂപ പോലും കൊടുക്കരുത് നായിന്റെ മക്കൾക്ക്, അയ്യപ്പശാപം അങ്ങനെ പെട്ടെന്ന് തീരുമോ, നമ്മുടെ വിളി അയ്യപ്പൻ കേട്ടു, കണ്ണൂരും മലപ്പുറവും വയനാടുമാണ് കൂടുതൽ അപകടം- സേവാഭാരതിയുടെ ഒരു വണ്ടിപോലും ദിശ തെറ്റി പോലും അങ്ങോട്ടൊന്നും പോകരുത്, കഴിഞ്ഞവർഷം സേവാഭാരതിയെ ട്രോളിയതിനു കണക്കില്ല, കശ്മീർ ചെയ്തതു പോലെ ഇവിടെയും ചെയ്യണം' എന്നിങ്ങനെ പോകുന്നു കമന്റുകൾ. 'കണ്ണൂരിന് നല്ല പണിയാണല്ലോ കിട്ടിയത്' എന്നൊരാൾ പറയുമ്പോൾ 'ആ, നന്നായിപ്പോയി' എന്നാണ് മറ്റൊരാളുടെ റിപ്ലേ. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ അധിക്ഷേപവും ​സ്ക്രീൻഷോട്ടിൽ കാണാം. പിണറായിക്ക് എമ്മാതിരി പണിയാണ് കിട്ടിയത്, ഭരണത്തിൽ കേറിയതു മുതൽ പണിയാണ് എന്ന് രാഹുൽ സൗപർണിക എന്നയാൾ പറയുമ്പോൾ തെങ്ങ് ചെത്താൻ പോയാൽ മതിയാരുന്നു എന്നാണ് രജിൻ എന്നയാളുടെ റിപ്ലേ. പെരുന്നാൾ വെള്ളത്തിലായെന്നും ​ഗ്രൂപ്പിൽ പറയുന്നു. എന്നാൽ ഈ പ്രചരണങ്ങൾക്കും അജണ്ടകൾക്കും അതേ നാണയത്തിൽ തിരിച്ചടി നൽകുകയാണ് സോഷ്യൽമീഡിയ. 

 

ഒരു നാടിന് ആപത്ത് വരുമ്പോൾ മതവും വർ​ഗീയതയും രാഷ്ട്രീയവും പറഞ്ഞ് സഹായങ്ങൾ തടയുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാറിനെ ഒറ്റപ്പെടുത്തണമെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവർഷത്തേതിനേക്കാൾ ഇത്തരം കുപ്രചരണങ്ങൾക്കെതിരെ വലിയ ജാ​ഗ്രതയാണ് പൊതുസമൂഹം പുലർത്തുന്നത്. ഇത്തരം നീക്കങ്ങളെ നേരിടാൻ വാട്ട്സാപ്പിലൂടെയും ആഹ്വാനമുണ്ട്.

പ്രളയം നാശനഷ്ടമുണ്ടാക്കാത്ത പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കളക്ടർമാരുടെയും മേയറുയുടേയുമൊക്കെ നേതൃത്വത്തിൽ കളക്ഷൻ പോയിന്റുകൾ ആരംഭിച്ചും സാധനങ്ങൾ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് എത്തിച്ചുമാണ് കേരളീയ സമൂഹം ​സംഘപരിവാർ ​ഗൂഢ അജണ്ടയെ വെള്ളത്തിലാക്കുന്നത്. കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങി മിക്ക ജില്ലകളിലും കളക്ഷൻ പോയിന്റുകൾ പ്രവർത്തിക്കുന്നുണ്ട്.

 

സഹായ അഭ്യർത്ഥന കളക്ടർമാർ നേരിട്ടാണ് നടത്തുന്നത്. ഇത് പൊതുജനം ഇരു കൈയും നീട്ടി സ്വീകരിക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നുണ്ട്. കേരളം അതിഭീതികരമായ പ്രളയത്തിൽ മുങ്ങുമ്പോളും നാടിനെ പിന്നിൽ നിന്നും കുത്തുന്ന സംഘപരിവാറാണ് കേരളത്തിന്റെ ശാപമെന്ന് സോഷ്യൽമീഡിയ ഒറ്റക്കെട്ടായി പറയുന്നു.

 

കഴിഞ്ഞവർഷം കാലി ലോറികളും മറ്റു വാഹനങ്ങളും ടാർപായയിട്ടു മൂടി പ്രളയബാധിത പ്രദേശങ്ങളിലൂടെ ചുറ്റിയിരുന്ന സേവാഭാരതിയുടെ പൊള്ളത്തരത്തെ മലയാളികൾ പൊളിച്ചടുക്കിയിരുന്നു. ഇതാണ് ഇത്തവണത്തെ പ്രതികാരത്തിനു കാരണം. കഴിഞ്ഞവർഷവും ഇത്തരത്തിൽ പ്രതികൂല പ്രചരണങ്ങളുമായി സംഘപരിവാർ കേന്ദ്രങ്ങൾ സജീവമായിരുന്നു. ഇതിനെതിരെയും പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചിരുന്നു. മാത്രമല്ല, അവസാന സമയങ്ങളിൽ ഒരു പ്രത്യേകവിഭാ​ഗക്കാർ കൂടുതലുള്ള ഏരിയകളിൽ മാത്രം രക്ഷാപ്രവർത്തനം നടത്താനിറങ്ങിയ സംഘപരിവാർ- ആർഎസ്എസ് നടപടിയും ജനം ചോദ്യം ചെയ്തിരുന്നു. 

 

ഇതിനിടെ, കേരളത്തിന് ഇത്തവണ പ്രളയസഹായമൊന്നും വേണ്ടെന്നും 1400 കോടി ഉപയോ​ഗിക്കാതെ ബാക്കിയുണ്ടെന്നുമുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമർശവും വിവാദമായിട്ടുണ്ട്. കഴിഞ്ഞവർഷം‌ കേരളത്തിനുള്ള വിദേശസഹായങ്ങളെല്ലാം തടഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ വൻ വിമർശനവും പ്രതിഷേധവുമാണുയർന്നത്. ഇത്തവണ പ്രളയമുണ്ടായി വിവിധ ജില്ലകളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും അമ്പതിലേറെ പേർ മരണപ്പെട്ടിട്ടും നിരവധി വീടുകൾ തകർന്നിട്ടും ലക്ഷക്കണിക്കിനാളുകൾ ദുരിതാശ്വാസ ക്യാംപുകളിലായിട്ടും കേന്ദ്രസർക്കാർ സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇതും കേരളത്തോടുള്ള കേന്ദ്ര അവ​ഗണന തുടരുന്നതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.

August 11, 2019, 13:15 pm

Advertisement