25 Saturday
January , 2020
5.51 PM
livenews logo
flash News
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാൻ നിയമസഭയും മാസങ്ങളായി ഭക്ഷണമില്ല; പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊല്ലാനാണ് മഠത്തിന്റെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര വുഹാൻ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; ചൈനയിൽ മരണം 41 ആയി ഫാത്തിമയുടെ ആത്മഹത്യ മാർക്ക് കുറഞ്ഞതിലെ മനോവിഷമം മൂലമെന്ന് ഐഐടി റിപ്പോർട്ട്; അധ്യാപകർക്ക് ക്ലീൻചിറ്റ് പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം

കോഴിക്കോട് സോയിൽ പൈപ്പിങ് പ്രതിഭാസം; ആശങ്കയോടെ ജനം

August 13, 2019, 15:49 pm

കോ​ഴി​ക്കോ​ട്: കനത്തമഴയ്ക്കു പിന്നാലെ കോ​ഴി​ക്കോ​ട് സോ​യി​ൽ പൈ​പ്പിങ് പ്ര​തി​ഭാ​സം അ​നു​ഭ​വ​പ്പെ​ടു​ന്നു. കാ​ര​ശേ​രി​യി​ലെ തോ​ട്ട​ക്കാ​ട് മേ​ഖ​ല​യി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം രൂപപ്പെട്ടിരിക്കുന്നത്.

 

നി​ര​വ​ധി ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​ണ് കാ​ര​ശേ​രി​യി​ലേ​ത്. ഇ​ത്ത​ര​ത്തി​ൽ ക്വാ​റി​ക​ളി​ൽ പാ​റ​പൊ​ട്ടി​ക്കു​ന്ന​ത് സോ​യി​ൽ പൈ​പ്പിങ്ങിന്‍റെ ആ​ഘാ​തം കൂ​ട്ടു​മെ​ന്ന് നേ​ര​ത്തെ പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. 

 

പു​ത്തു​മ​ല​യി​ലു​ണ്ടാ​യ​ത് സോ​യി​ൽ പൈ​പ്പിങ് മൂ​ല​മു​ണ്ടാ​യ ഭീ​മ​ൻ മ​ണ്ണി​ടി​ച്ചി​ലാ​ണെ​ന്ന ക​ണ്ടെ​ത്ത​ൽ പു​റ​ത്തു​വ​ന്ന​തോ​ടെ മേ​ഖ​ല​യി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. പുത്തുമലയിലുണ്ടായ അതിതീവ്ര മണ്ണിടിച്ചില്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

എ​ന്താ​ണു സോ​യി​ൽ പൈ​പ്പി‌ങ്

 

ഭൂ​മി​ക്ക​ടി​യി​ൽ മ​ണ്ണി​നു ദൃ​ഢ​ത കു​റ​ഞ്ഞ ഭാ​ഗ​ത്തു പ​ശി​മ​യു​ള്ള ക​ളി​മ​ണ്ണു പോ​ലു​ള്ള വ​സ്തു ഒ​ഴു​കി പു​റ​ത്തേ​ക്കു വ​രു​ന്ന​തി​നെ​യാ​ണ് സോ​യി​ൽ പൈ​പ്പിങ് എ​ന്നു പറയുന്നത്. ഇ​വ ഭൂ​മി​ക്ക​ടി​യി​ൽ തു​ര​ങ്കം പോ​ലെ രൂ​പ​പ്പെ​ട്ട ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. അ​തി​വൃ​ഷ്ടി​യും ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ന്‍റെ ശ​ക്ത​മാ​യ ഒ​ഴു​ക്കും മ​ണ്ണി​ന്‍റെ ഘ​ട​ന​യു​മാ​ണ് സോ​യി​ൽ പൈ​പ്പിങ്ങി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.

August 13, 2019, 15:49 pm

Advertisement