28 Tuesday
January , 2020
6.11 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

മക്കളെ ചേർത്തു പിടിക്കാനാവില്ലെങ്കിൽ എന്തൊരു ദുരന്തമാണ് നിങ്ങൾ?

September 25, 2019, 20:22 pm

“സോളിലോകി”എന്ന ഹൃസ്വചിത്രത്തിലൂടെ നിസാർ ഇബ്രാഹിം എന്ന സംവിധായകൻ ഒന്നും മിണ്ടാതെ വീടെന്നെ മധ്യവർഗ സമസ്യയെ ലെൻസ് വെച്ച് വരക്കുന്നത് അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. രണ്ട് രാഷ്ട്രങ്ങളായി നിലകൊള്ളുന്ന മധ്യവർഗ കുടുംബത്തിലെ കാലുഷ്യങ്ങളെ ദൃശ്യപരതയുടെ കൈയൊതുക്കത്താൽ മാത്രം സംവേദന ക്ഷമമാക്കുന്നുണ്ടിതിൽ. ഫിലിം മേക്കിങ്ങിന്റെ അതിസൂക്ഷമമായ സൂഫിസാനിധ്യമുള്ള ഒരു സംവിധായകനേ ബഹളങ്ങളുടെയും സംഭാഷണങ്ങളുടേയും അകമ്പടിയില്ലാതെ  ഒരു ആശയം കാഴ്ചക്കാരന്റെ റെറ്റിനയിലേക്കും അവിടെ നിന്ന് തലച്ചോറിലേക്കും കടത്തിവിടാനാകൂ, അതിലൂടെ ഹൃദയത്തിലേക്കും. 

 

കുഞ്ഞുമനസ്സിന്റെ നിശ്ശബ്ദത അച്ഛനും അമ്മക്കുമിടയിലെ അതിർത്തി പ്രദേശത്ത് ഒറ്റപ്പെട്ടു പോയ മനുഷ്യന്റെ ദൈന്യത വിളിച്ചാതുന്നു. നമ്മളിലെ അച്ഛനോടും അമ്മയാടും സംഭാഷണങ്ങളുടെ ദുർമേദസ്സില്ലാതെ ഈ സിനിമ പറഞ്ഞു വെക്കുന്ന ദൃശ്യ സന്ദേശം നിങ്ങളുടെ അഹന്തയുടെയും ഈഗോയുടെ സാമ്രാജ്യങ്ങൾ വിട്ട് കുട്ടികളുടെ പ്രശാന്തമായിടങ്ങളിലേക്ക് നിങ്ങൾക്ക് ഇറങ്ങി വരാനാവുന്നില്ലെങ്കിൽ /മക്കളെ ചേർത്തു പിടിക്കാനാവില്ലെങ്കിൽ എന്തൊരു ദുരന്തമാണ് നിങ്ങൾ എന്നാണ്.

 

പണവും അധീശത്വവും ഗരിമയും  അവശേഷിപ്പിക്കുന്നത് ചലിക്കുന്ന ശവമാണ് നിങ്ങൾ എന്നാണ്. ഇരുപതോളം പുരസ്കാരങ്ങൾ നേടിയ നിസാർ ഇബ്രാഹിമിന്റെ ഈ ചിത്രം എല്ലാ അമ്മമാരും അച്ഛൻമാരും കാണുക എന്നത് സ്വയം നവീകരിക്കുന്നതിന്റെ ആദ്യ പടി മാത്രമാണ്. നിങ്ങളിലെ അമ്മ/അച്ഛൻ ഈ സിനിമ കണ്ടുപിടയുന്നില്ലെങ്കിൽ നിങ്ങളാ പദവി ഉപേക്ഷിക്കുന്നതാണ് വരും തലമുറയോടും സമൂഹത്തോടും ചെയ്യുന്ന മിനിമം സത്യസന്ധത.

 

ഇനി മക്കളുടെ നിഷ്കളങ്കവും സ്നേഹാർദ്രവുമായ റിപ്പബ്ലിക്കിലേക്ക് നിങ്ങൾക്ക് കടക്കുകയേ വേണ്ട എന്നാണെങ്കിൽ ഈ സിനിമയാ കാണുകയോ കാണാൻ ആരേയും പ്രേരിപ്പിക്കുകയോ ചെയ്യരുത്. അല്ല എന്നാണെങ്കിൽ ഈ ലഘു സിനിമ നിങ്ങൾ കാണണം, കാണാനായി നിങ്ങൾക്ക് അമ്മയന്നും അച്ഛനെന്നും തോന്നുന്ന ആരോടും ശുപാർശ ചെയ്യുകയും ആവാം,  മക്കളെ വീണ്ടെടുക്കാൻ ഒരു വേള നിങ്ങൾക്കായേക്കാം.

September 25, 2019, 20:22 pm

Advertisement