9 Sunday
August , 2020
4.52 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

രണ്ട് മാസം നീണ്ട അനിശ്ചിതത്വത്തിന് വിരാമം: സോണിയാ ​ഗാന്ധി കോൺ​ഗ്രസ് ഇടക്കാല അധ്യക്ഷ


ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ രാഹുൽ ​ഗാന്ധി ഒഴിഞ്ഞ അധ്യക്ഷപദം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കു താൽക്കാലിക വിരാമം. സോണിയാ ​ഗാന്ധിയെ പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായി ഇന്നു ചേർന്ന കോൺ​ഗ്രസ് പ്രവർത്തക സമിതിയോ​ഗം തിരഞ്ഞെടുത്തു.​

 

വലിയ വാ​ഗ്വാദങ്ങൾക്കും തർക്കങ്ങൾക്കും ശേഷമാണ് സോണിയ ​ഗാന്ധിയെ താൽക്കാലിക അധ്യക്ഷയായി തിരഞ്ഞെടുക്കാൻ യോ​ഗം തീരുമാനിച്ചത്. 2017ൽ അധ്യക്ഷ പദവിയൊഴിഞ്ഞ സോണിയ ആദ്യം വിസമ്മതിച്ചെങ്കിലും ഒടുവിൽ പ്രതിസന്ധിയൊഴിവാക്കാൻ സമ്മതം മൂളുകയായിരുന്നു.

 

രാഹുലിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും അധ്യക്ഷനായി തുടരണമെന്നും യോ​ഗം ആവശ്യപ്പെട്ടതോടെ ക്ഷുഭിതനായ അദ്ദേഹം ഇറങ്ങിപ്പോയിരുന്നു. ഇതോടെ കമ്മിറ്റി രാഹുലിന്റെ രാജി സ്വീകരിച്ചു. എല്ലാ സബ്കമ്മിറ്റികളും അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരു പേര് കണ്ടെത്തുന്നതിൽ രാജയപ്പെട്ടു. ഇതോടെയാണ് സോണിയയെ തന്നെ പകരക്കാരിയാക്കാൻ യോ​ഗം നിർബന്ധിതമായത്. 

 

നേരത്തെ, മുൻ ആഭ്യന്തരമന്ത്രി സുശീൽകുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർ​​ഗെ തുടങ്ങിയ നേതാക്കളുടെ പേരുകൾ ഉയർന്നുവന്നിരുന്നെങ്കിലും ഇത്തവണയും ​ഗാന്ധി കുടുംബത്തിലേക്കു തന്നെ അധ്യക്ഷ കസേര തിരികെയെത്തുകയായിരുന്നു. 

August 10, 2019, 23:16 pm

Advertisement

Advertisement