30 Saturday
May , 2020
7.18 AM
livenews logo
flash News
ഹൃദയാഘാതം മൂലം വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു ഡൽഹിയിൽ ഭൂകമ്പം സിനിമാ സെറ്റ് പൊളിക്കൽ; എഎച്ച്പി നേതാവ് പാലോട് ഹരിയേയും പ്രതി ചേർത്തു ക്വാറന്റൈന് ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: ​ഗ്ലോബൽ പ്രവാസി അസോസിയേഷൻ കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ജോർജ് ഫ്ലോയ്ഡിനെ കൊന്ന മിന്നപൊളിസ് പോലിസിനെതിരേ പ്രതിഷേധം കനക്കുന്നു; നിരവധി കെട്ടിടങ്ങൾ ചാമ്പലാക്കി യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കൊറോണബാധ സംസ്ഥാനത്ത് 62 പേർക്ക് ഇന്ന് കൊറോണ ബാധ മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് കൊറോണ സാംപിളുകൾ കുരങ്ങൻമാർ തട്ടിക്കൊണ്ടുപോയി

എസ്പിസി ഫ്രീ സോണും എഎസ്ജി പങ്കാളിയും കരൊറൊപ്പിട്ടു


ഷാർജ: മികച്ച ബിസിനസ് പ്രവർത്തന സാഹചര്യമൊരുക്കുന്നതിന്റെ ഭാ​ഗമായി ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീ സോൺ, അഡ്മിനിസ്ട്രേറ്റീവ് സർവീസസ് ​ഗ്രൂപ്പിനു(എഎസ്ജി)കീഴിൽ പ്രവർത്തിക്കുന്ന അൽ ഖേബ്ര ലേബർ സപ്ലൈ സെന്ററുമായി കരാറൊപ്പിട്ടു. 38ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളാ വേദിയിലായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ്.

 

വിസ, റെസിഡൻസി പെർമിറ്റ്, മെഡിക്കൽ, എമിറേറ്റ്സ് ഐഡി അപേക്ഷ തുടങ്ങിയ സേവനങ്ങൾ കേന്ദ്രത്തിലൂടെ നൽകാനാണ് കരാറിൽ വ്യവസ്ഥ. തദ്ബീർ, തസ്ഹീൽ, തവ്ജീദ് സേവനങ്ങളും കേന്ദ്രത്തിൽ ലഭ്യമായിരിക്കും. ഫ്രീസോണിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലൂടെയായിരിക്കും പൊതുജനങ്ങൾക്ക് ഈ സേവനം ലഭിക്കുക. ഷാർജ ഇകോണമിക് ഡവലപ്മെന്റ് ഡിപാർട്ട്മെന്റ്, ഷാർജ മുനിസിപാലിറ്റി, ഷാർജ കോടതി തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ കേന്ദ്രങ്ങളിലൂടെ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

 

24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിയറൻസ് സെന്ററുകളിൽ എക്സ്പ്രസ്, വിഐപി മെഡിക്കൽ പരിശോധന സേവനം ലഭ്യമാണ്. വിഐപി സേവനത്തിനു കീഴിൽ നാലുമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.

 

എസ്പിസി ഫ്രീ സോൺ ഡയറക്ടർ സലിം ഒമർ, എഎസ്ജി ചെയർമാൻ അയ്യൂബ് അബ്ദുൽ കരീം അൽ സറൂനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

November 08, 2019, 19:40 pm

Advertisement