17 Tuesday
September , 2019
2.34 AM
livenews logo
flash News
സംവരണം: യോഗി ആദിത്യനാഥിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി കർണാടകയിൽ കന്നഡ മതി; അതിൽ വിട്ടുവീഴ്ചയില്ല; അമിത്ഷായുടെ ഹിന്ദി വാദം തള്ളി യെദ്യൂരപ്പ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ജീവനൊടുക്കും; തബ്‌രീസ് അന്‍സാരിയുടെ ഭാര്യ പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ഡ്രൈവറും സഹായിക്കാനെത്തിയ ഡോക്ടറും ബസ് കയറി മരിച്ചു അസം ഒരു ഉദാഹരണമാണ്; യുപിയിലും പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് ആദിത്യനാഥ് ഫാറൂഖ് അബ്ദുല്ല പൊതുസുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിൽ; നടപടി ഹേബിയസ് കോർപസ് പരി​ഗണിക്കാനിരിക്കെ കശ്മീരില്‍ സ്‌കൂളുകള്‍ അടഞ്ഞുതന്നെ; കുട്ടികളെ പഠിപ്പിക്കാന്‍ ബദല്‍മാര്‍ഗവുമായി അധികൃതര്‍ ആവശ്യമെങ്കിൽ ജമ്മു കശ്മീർ സന്ദർശിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാതൃഭാഷ ഹിന്ദിയായവർ വെറും 26% മാത്രം; ഏറ്റവുമധികം സംസാരിക്കുന്നത് ഹിന്ദിയല്ലെന്ന് സെൻസസ് കണക്കുകൾ

ഉന്നാവോ ബലാത്സം​ഗക്കേസ്: പ്രത്യേക കോടതി ജഡ്ജി എയിംസിലെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു

September 11, 2019, 13:46 pm

ന്യൂഡൽഹി: ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ ബലാത്സം​ഗ കേസിലെ ഇരയായ പെൺകുട്ടിയുടെ മൊഴി എയിംസിലെത്തി പ്രത്യേക കോടതി ജഡ്ജി രേഖപ്പെടുത്തി. എയിംസിൽ താൽക്കാലിക കോടതി സ്ഥാപിച്ചാണ് മൊഴിയെടുത്തത്. എയിംസിൽ താൽക്കാലിക കോടതി രൂപീകരിച്ച് മൊഴി രേഖപ്പെടുത്താനും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കാനുമുള്ള ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.

 

പ്രത്യേക കോടതി ജഡ്‍ജിയായ ധർമേശ് ശർമയാണ് ഇതിന്‍റെ ഭാഗമായി എയിംസിൽ എത്തിയത്. അവശനിലയിലായവരുടെ മൊഴിയെടുക്കാൻ ജഡ്‍ജിമാർ ആശുപത്രിയിൽ എത്താറുണ്ടെങ്കിലും ഇത് അപൂർവമായാണ് ആശുപത്രിയിൽ തന്നെ താൽക്കാലിക കോടതി സ്ഥാപിക്കുന്നത്. അതേസമയം, സുരക്ഷാ ഭീഷണി മുൻനിർത്തിയാണ് കോടതി ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിലയിരുത്തൽ.

 

കുടുംബവും അഭിഭാഷകനുമൊത്ത് സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചത് മുതൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഉന്നാവോ പെൺകുട്ടി. ആദ്യം ലഖ്‍നൗവിലെ കിങ് ജോർജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് ഡൽഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പെൺകുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ മരിക്കുകയും അഭിഭാഷകന് ​ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

അപകടത്തിന് പിന്നിൽ തന്നെ ബലാത്സംഗം ചെയ്ത ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറും കൂട്ടാളികളുമാണെന്ന് മൊഴിയെടുക്കാനെത്തിയ സിബിഐയോട് പെൺകുട്ടി മൊഴി നൽകിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഉന്നാവോ കൂട്ടബലാത്സംഗക്കേസിന്‍റെ വിചാരണ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്ന എയിംസിൽത്തന്നെ വിചാരണ നടത്താൻ ഹൈക്കോടതി നിർദേശിച്ചത്. 

 

വിദഗ്‍ധ ചികിത്സ ആവശ്യമുള്ള പെൺകുട്ടിയുടെ മൊഴിയെടുക്കാനും മറ്റ് നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനും ആശുപത്രിയിൽത്തന്നെ നടത്തുന്നതാണ് നല്ലതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇക്കാര്യമാവശ്യപ്പെട്ടുള്ള പ്രത്യേക കോടതി ജഡ്ജിയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഉന്നാവോ ബലാത്സംഗക്കേസിന്‍റെയും പെൺകുട്ടി അപകടത്തിൽപെട്ട കേസിന്‍റെയും അന്വേഷണം പൂർത്തിയാക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു. 

 

ജൂലൈ 28-നാണ് റായ്‍ബറേലിക്ക് അടുത്ത് വച്ച് പെൺകുട്ടി സഞ്ചരിച്ച വാഹനത്തിൽ ട്രക്കിടിപ്പിച്ചുണ്ടാക്കിയ അപകടത്തിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻ​ഗാറും കൂട്ടാളികളുമാണെന്ന ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സെൻഗാറിനും സഹോദരനും മറ്റ് പത്ത് പേർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 

September 11, 2019, 13:46 pm