9 Thursday
July , 2020
8.38 PM
livenews logo
flash News
സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി

എസ്എസ്എൽസിക്ക് റെക്കോർഡ് വിജയം: 98.82 ശതമാനം


 

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്​എസ്​എൽസി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 98.82 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. റെക്കോർഡ് വിജയ ശതമാനമാണിത്. കഴിഞ്ഞ വർഷത്തെക്കാൾ 0.71 ശതമാനം കൂടുതലാണ്. 96.11യിരുന്നു 2019ലെ വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം​ പ്രഖ്യാപിച്ചത്.

 

41,906 വിദ്യാർഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള റവന്യൂ ജില്ല പത്തനംതിട്ട (99.71%)യാണ്.

 

ഏറ്റവും കുറവ് വയനാട് (95.04%). കുട്ടനാട് ആണ് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല (100%). ഏറ്റവും കുറവ് വയനാട് (95.04%). സേ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

 

4,17,101 വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടി. 1,837 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. പ്ലസ് വണ്‍ അഡ്മിഷന്‍ പതിവ് പോലെ നടത്തുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്ണിന് 4,23,975 സീറ്റുകളാണ് ഉള്ളത്. 4,22,450 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എല്‍സി ഫലം ഇതോടൊപ്പം പ്രഖ്യാപിക്കും. ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

 

എസ്​എസ്​എൽസി​ പരീക്ഷഫലം https://results.kite.kerala.gov.in/, http://keralaresults.nic.in/, https://sslcexam.kerala.gov.in/, http://keralapareekshabhavan.in/, http://www.prd.kerala.gov.in/, http://www.sietkerala.gov.in/ എന്നീ വെബ്സൈറ്റുകളിലൂടെയും കൈറ്റിന്‍റെ വെബ്‍സൈറ്റിലും ലഭിക്കും. കൂടാതെ, സഫലം 2020 എന്ന മൊബൈല്‍ ആപ്പിലൂടെയും പിആർഡി ആപ്പിലൂടെയും ഫലം ലഭിക്കും. 

June 30, 2020, 14:52 pm

Advertisement