12 Sunday
July , 2020
3.24 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

​ഗൾഫിൽ നിന്നു കെഎംസിസിയുടെ ചാർട്ടേഡ് വിമാനം; സംസ്ഥാനസർക്കാരിന് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി



പ്രവാസികളുടെ മടക്കയാത്രയുടെ ഭാ​ഗമായി ഗൾഫിൽ നിന്നു കെഎംസിസി ചാർട്ടേഡ് വിമാനസർവീസ് നടത്തുന്നതിൽ കേരളസർക്കാരിന് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ/കാനഡ മലയാളികളുമായുള്ള വീഡിയോ കോൺഫറൻസിൽ കെഎംസിസി അമേരിക്കൻ പ്രതിനിധി യു എ നസീറിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.


മുൻകൂട്ടി തിരുവനന്തപുരത്ത് നിന്ന് അനുമതി കിട്ടിയ സംഘടന നേതാക്കൾക്കായിരുന്നു വീഡിയോ കോൺഫറൻസിൽ ചോദ്യം ചോദിക്കാൻ അനുമതി. കാനഡാ വിദ്യാർഥികളുടെ ലോണിന്റെയും അമേരിക്കയിൽ അകപ്പെട്ട പ്രായമേറിയ സന്ദർശകർക്കു തിരിച്ചു പോകുന്നതിനും വേണ്ടിയുള്ള പ്രശ്നങ്ങളും യുഎ നസീർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.



കെഎംസിസിയുടെ ചാർട്ടേഡ് വിമാനത്തിന് കേരളസർക്കാർ അനുമതി നൽകുന്നില്ലെന്നത് കേന്ദ്രം വെറുതെ പറയുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ മീഡിയകളിലായി ആയിരത്തിലധികം മലയാളികളും കേരളത്തിലെ മാധ്യമപ്രവർത്തകരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തിരുന്നു.

 

May 24, 2020, 19:16 pm

Advertisement