9 Thursday
July , 2020
9.05 PM
livenews logo
flash News
കോവിഡ് കാലത്ത് ആത്മഹത്യ ചെയ്തത് 65 കുട്ടികൾ; കാരണം വീടുകളിലെ ഇടപെടലുകൾ സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി

ക്വാറന്റൈന് ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: ​ഗ്ലോബൽ പ്രവാസി അസോസിയേഷൻ


 

ക്വാറന്റൈൻ ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സര്ക്കാര് നിലപാട് ദുരിത മേഖലകളില് നിന്ന്  നാട്ടിലെത്തുന്ന  പ്രവാസികളുടെ മടങ്ങി വരവ് നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന പ്രവാസികളോടുള്ള സർക്കാരിന്റെ ഈ നയം ഇനിയെങ്കിലും അവസാനിപ്പിക്കണം.  ഇത്തരത്തിലുള്ള ക്രൂരമായ നടപടികൾ ഈ സന്ദർഭത്തിൽ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

 

വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്ക്കുള്ള സൗജന്യ ക്വാറന്റൈന് ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. ക്വാറന്റൈന് ചെലവ് അവരവര് തന്നെ വഹിക്കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

 

 

ജോലി നഷ്ടപ്പെട്ടവർ,സന്ദർശക വിസയിൽ വന്ന് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവർ,വിമാന ടിക്കറ്റെടുക്കാൻ പോലും നിവർത്തിയില്ലാതെ പല സംഘടനകളുടെയും സഹായത്താൽ നാട്ടിലേക്കെത്തുന്ന പ്രവാസികൾ എങ്ങനെയാണ് ക്വാറന്റൈന്നിൽ കഴിയുന്നതിനും കൂടി പണം കണ്ടെത്തുക? കരളുറപ്പുള്ള കേരളത്തിന് കാവലായി കേരള സർക്കാർ ഒപ്പമുണ്ടാകുമെന്ന് വാഴ്ത്തിപ്പാടിയവരാണ് ഭൂരിഭാഗം പ്രവാസികളും അവരുടെ നെറുകയിൽ ആണ് കേരള സർക്കാർ ഇത്തരത്തിൽ ഒരു ആണി അടിച്ചിറക്കുന്നതെന്നും സലാം പാപ്പിനിശ്ശേരി വിശദമാക്കി.

 

ജന്മനാട്ടിൽ തിരിച്ചെത്താനുള്ള അവകാശം ഓരോ പ്രവാസികൾക്കും ഉണ്ട്. ഈ ഒരു പ്രതിസന്ധിഘട്ടത്തിൽ അവരെ ചേർത്തു നിർത്തുന്നതിന് പകരം ആട്ടിയോടിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണോ മന്ത്രിയുടെ ഈ നിലപാടിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

എന്തിനും ഏതിനും ഒപ്പമുണ്ടാകുമെന്ന് പ്രവാസികളെ തെറ്റ്ധരിപ്പിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിദേശത്ത് മരണമടയുന്ന സ്വന്തം ജനതക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും മറന്നു. ഇതിലൂടെയും പ്രവാസികളോടുള്ള വിവേചനം ചൂണ്ടിക്കാണിക്കുന്ന നിലപാട് ഇവിടെ വ്യക്തമാകുന്നത്. ഈ സമയവും കടന്ന് പോകും ഗൾഫിൻെറ വസന്തക്കാലം ഒരിക്കൽ തിരിച്ചു വരികയും ചെയ്യും. അന്ന് എല്ലാം മറക്കുന്ന പ്രവാസി ഒരുപക്ഷെ ഇത് മറന്നെന്ന് വരില്ലെന്നും സലാം പാപ്പിനിശ്ശേരി പറഞ്ഞു.

 

May 29, 2020, 21:18 pm

Advertisement