12 Wednesday
May , 2021
8.25 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

കായികമൽസരത്തിനിടെ ജാവലിൻ തലയോട്ടിയിൽ തുളച്ചുകയറി; വിദ്യാർഥി ​ഗുരുതര നിലയിൽ


ഹൗറ: കായികമൽസരത്തിനിടെ ജാവലിൻ തലയോട്ടിയിൽ തുളച്ചുകയറിയ വിദ്യാർഥിയുടെ നില ​ഗുരുതരം. പശ്ചിമബം​ഗാളിലെ ഹൗറയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥിക്കാണ് ജാവലിൻ കൊണ്ട് പരിക്കേറ്റത്. കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ വിദ്യാർഥിയുടെ തലയോട്ടിയിൽ നിന്ന് ജാവലിൻ വേർപ്പെടുത്തിയെങ്കിലും കുട്ടിയുടെ നില ​ഗുരുതരമായി തുടരുകയാണ്.

 

ജാവലിൻ മൽസരം നടക്കുന്നതിനിടെ വിദ്യാർഥി മൈതാനത്തേക്ക് ഓടിയിറങ്ങിയതാണ് അപകടകാരണമായതെന്ന് സ്കൂളിലെ പ്രധാനാധ്യാപകനായ അരുനവ ബജനി പറഞ്ഞു.

 

ഏതാനും മാസം കോട്ടയത്തും സമാനമായൊരു അപകടം നടന്നിരുന്നു. കായികമേളയുടെ വോളന്റിയറായി മൈതാനത്തുണ്ടായിരുന്ന പ്ലസ് വൺ വിദ്യാർഥിയുടെ തലയിൽ ഹാമർ വീഴുകയായിരുന്നു.

 

ജാവലിൻ ത്രോയും ഹാമർ ത്രോയും ഒരേ സമയം മൈതാനത്തു നടത്തിയതായിരുന്നു അപകടകാരണമായത്. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ഏറെ ദിവസം ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷമായിരുന്നു മരണത്തിനു കീഴടങ്ങിയത്.

 

January 14, 2020, 10:00 am

Advertisement

Advertisement