29 Saturday
February , 2020
3.36 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

'സിസേറിയന്‍ കഴിഞ്ഞ തന്റെ അടിവയറ്റിലും സ്വകാര്യ ഭാഗങ്ങളിലും പൊലീസ് ബൂട്ടിട്ട് ചവിട്ടി'; കാക്കിയുടെ ക്രൂരത വെളിപ്പെടുത്തി വിദ്യാര്‍ഥിനികള്‍


ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ഥികള്‍ക്ക് നേരെ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കീഴിലുള്ള ഡൽഹി പൊലീസ് നടത്തിയത് കണ്ണില്ലാത്ത ക്രൂരത. സിസേറിയന്‍ കഴിഞ്ഞ യുവതിയെ പോലും വെറുതെവിടാതിരുന്ന പൊലീസ് ഇവരുടെ സ്വകാര്യഭാഗങ്ങളില്‍ ബൂട്ടിട്ടു ചവിട്ടുകയും ലാത്തി കൊണ്ടടിക്കുകയും ചെയ്തു. നിരവധി വിദ്യാര്‍ഥിനികളെയാണ് പൊലീസ് തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. 

 

പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പൊലീസിന്റെ ആക്രമണം. വനിതാ പൊലീസുണ്ടായിട്ടും തങ്ങളെ തടയാന്‍ വന്ന പുരുഷ പൊലീസിന്റ ആക്രമണത്തില്‍ പരിക്കേറ്റ് അല്‍ ഷിഫ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടികളാണ് പൊലീസ് നടത്തിയ തേര്‍വാഴ്ചയുടെ ഭീകരത വെളിപ്പെടുത്തിയത്. 

 

''ബാരിക്കേഡിനു മുന്നിലെത്തിയ തന്റെ കാലുകള്‍ പിടിച്ചുയര്‍ത്തുകയും ഷര്‍ട്ട് വലിച്ചുതാഴ്ത്തുകയും ചെയ്തു. തന്നെ വിടാന്‍ പറഞ്ഞപ്പോള്‍ വീണ്ടും മര്‍ദിച്ചു. ഇതിനിടെ ചീറിവന്ന പുരുഷ പൊലീസുകാര്‍ ബൂട്ടിട്ട് തന്റെ മാറില്‍ ചവിട്ടി. ചവിട്ടേറ്റ് താഴെ വീണ തന്റെ സ്വകാര്യ ഭാഗങ്ങളിലേക്കായിരുന്നു പിന്നീടവരുടെ ബൂട്ട് വന്നത്. നിരവധി തവണ അവിടെ ചവിട്ടി. വേദനകൊണ്ടു പുളഞ്ഞ തന്നെയും മറ്റു വിദ്യാര്‍ഥിനികളേയും അവര്‍ വീണ്ടും ക്രൂരമായി ആക്രമിച്ചെന്നും സ്വകാര്യഭാഗങ്ങളില്‍ കടുത്ത വേദനയാണെന്നും വിദ്യാര്‍ഥിനി പറയുന്നു. ബൂട്ടിട്ടുള്ള ചവിട്ടില്‍ സ്വകാര്യ ഭാഗങ്ങളില്‍ ആന്തരിക പരിക്കുകളുണ്ടെന്നും'' ചികിത്സയിലുള്ള വിദ്യാര്‍ഥിനികളില്‍ ഒരാള്‍ പറഞ്ഞു. 

'ഞങ്ങള്‍ മാര്‍ച്ചിന്റെ മുന്‍നിരയിലായിരുന്നു. ബാരിക്കേഡിനു മുന്നിലെത്തിയ ഞങ്ങളെ അവര്‍ പിടിച്ചുതള്ളി. വനിതാ പൊലീസുകാര്‍ ഞങ്ങളെ കൈകള്‍ കൊണ്ട് ഞെരിച്ചു. എന്റെ സ്വകാര്യഭാഗങ്ങളില്‍ നിരവധി തവണയാണ് അവര്‍ തൊഴിക്കാന്‍ ശ്രമിച്ചത്. പുരുഷ പൊലീസുകാര്‍ ലൈംഗികമായും ആക്രമിച്ചു. ലാത്തികൊണ്ട് നിരവധി തവണ അടിച്ചു. ഇങ്ങനെ മര്‍ദിക്കരുത്, ഞങ്ങള്‍ സ്ത്രീകളാണ് എന്നു കേണപേക്ഷിച്ചിട്ടും അവര്‍ ആക്രമണം നിര്‍ത്തിയില്ല.' - മറ്റൊരു വിദ്യാര്‍ഥിനി വിവരിച്ചു.

പൊലീസ് തങ്ങളെ അടിച്ചുതാഴെയിട്ട ശേഷം കൈകളില്‍ ബൂട്ടിട്ടു ഞെരിച്ചെന്ന് ചന്ദ്രയാദു എന്ന വിദ്യാര്‍ഥിനി പറയുന്നു. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളിലും മര്‍ദിച്ചു. ലാത്തികൊണ്ടടിച്ചു. മാധ്യമങ്ങളുടേയും പൊലീസിന്റേയും മുന്നില്‍ വച്ച് വസ്ത്രം പൊക്കുകയും വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്ന് തലയടക്കം ശരീരമാസകലം ലാത്തികൊണ്ടും ബൂട്ടു കൊണ്ടും ക്രൂരമായി ആക്രമിച്ചെന്നും ചന്ദ്രയാദു വ്യക്തമാക്കി.

ഇന്നലെയാണ് പാര്‍ലമന്റ് മാര്‍ച്ച് നടത്തിയ ജാമിഅ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് തേര്‍വാഴ്ച നടത്തിയത്. സാധാരണ ബാരിക്കേഡ് വച്ച ശേഷം അതിനു പിന്നിലാണ് പൊലീസ് നില്‍ക്കുന്നതെന്നിരിക്കെ ഇന്നലെ അവര്‍ സര്‍വ സന്നാഹവുമായി മുന്നിലാണ് നിന്നിരുന്നത്. ഇത് തങ്ങളെ ക്രൂരമായി ആക്രമിക്കാന്‍ തന്നെയായിരുന്നെന്ന് തങ്ങള്‍ക്ക് മനസ്സിലായതായും വിദ്യാര്‍ഥികള്‍ പറയുന്നു. 

 

പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമവും പൊലീസ് നടത്തി. മലയാളികള്‍ അടക്കം നിരവധി പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ആക്രമണത്തില്‍ സ്വകാര്യഭാഗത്ത് ഗുരുതമായി പരിക്കേറ്റ ഒരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുകയാണ്.

 

സിഎഎക്കെതിരെ രണ്ടു മാസമായി തുടരുന്ന ഷഹീന്‍ബാഗ് സമരത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി വിശദീകരണം തേടിയതിന് തൊട്ടുപിന്നാലെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഷഹീന്‍ബാഗിന് പുറമെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ച ഇടമാണ് ജാമിഅ സര്‍വകലാശാല.

February 11, 2020, 15:49 pm

Advertisement